രണ്ടാം വരവിൽ രാമായണം സീരിയൽ കണ്ട ആളുകളുടെ ഞെട്ടിക്കുന്ന കണക്ക് പുറത്ത് വിട്ട് ബാർക്ക്

ലോക്ക് ഡൗൺ കാലത്ത് ദൂരദർശൻ പുനസംപ്രേഷണം ചെയ്ത രാമായണം സീരിയൽ എത്ര പേർ കണ്ടുവെന്നതിന്റെ കണക്ക് പുറത്ത്. ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിലിന്റെ കണക്ക് പ്രകാരം 17 കോടിയാളുകൾ സീരിയൽ കണ്ടു എന്ന് പറയുന്നു.
രാമാനന്ദ് സാഗർ സംവിധാനം ചെയ്ത സീരിയൽ 1987-88 കാലത്ത് ദൂരദർശൻ സംപ്രേഷണം ചെയ്യുന്നത്. 55 രാജ്യങ്ങളിൽ ടെലികാസ്റ്റ് ചെയ്ത സീരിയൽ ഇന്ത്യൻ ടെലിവിഷൻ ചരിത്രത്തിൽ ഏറ്റവും കൂടുതൽ വരുമാനം ഉണ്ടാക്കിയ പരമ്പരയായി മാറിയിരുന്നു. പുനസംപ്രേഷണം ആരംഭിച്ചത് മുതൽ രണ്ട് എപ്പിസോഡുകൾ നാലുതവണയാണ് കാണിച്ചത്. ശനിയാഴ്ച രാവിലെയാണ് ആദ്യ എപ്പിസോഡ് സംപ്രേഷണം ചെയ്തത്. ഇത് 3.4 കോടിയാളുകൾ കണ്ടു. ഇതേ എപ്പിസോഡ് വൈകുന്നേരവും സംപ്രേഷണം ചെയ്തു. 4.5 കോടിയാളുകൾ കണ്ടു. 5.2 ശതമാനമായിരുന്നു റേറ്റിംഗ്. ഞായറാഴ്ചയും രണ്ട് നേരം ഒമ്പത് കോടിയിലധികം പേർ സീരിയൽ കണ്ടെന്നും ബാർക്ക് പറയുന്നു.
ലോക്ക് ഡൗൺ കാലത്തെ ബോറടി മാറ്റാൻ ജനങ്ങളുടെ നിരന്തര ആവശ്യപ്രകാരമാണ് സീരിയൽ പുനസംപ്രേഷണം ചെയ്യുന്നതെന്ന് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കർ ട്വീറ്റ് ചെയ്തിരുന്നു. മാത്രമല്ല സീരിയൽ പുനസംപ്രേഷണം ചെയ്ത നടപടി ദൂരദർശന്റെ ബുദ്ധിപരമായ നീക്കമാണെന്ന് ബാർക്ക് സിഇഒ സുനിൽ സുനിൽ ലുല്ല അഭിപ്രായപ്പെട്ടു.
Story highlight: Ramayana serial, watching
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here