Advertisement

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 53,000 കടന്നു

April 3, 2020
Google News 1 minute Read

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരിച്ചവരുടെ എണ്ണം 53,200 ആയി. 10,15,672 പേർക്ക് രോഗം സ്ഥിരീകരിച്ചു. 2,12,991 പേർ രോഗം ഭേദമായി ആശുപത്രി വിട്ടു.

കൊവിഡ് 19 ബാധിച്ച് ലോകത്ത് ഇന്നലെ മാത്രം ആറായിരത്തിലധികം പേരാണ് മരിച്ചത്. ലോകത്ത് ശരാശരി 70,000 പേർക്ക് ദിവസേന രോഗം ബാധിക്കുന്നു. യൂറോപ്പിൽ മാത്രം അഞ്ച് ലക്ഷം പേർക്ക് രോഗം പിടിപെട്ടു. ഇറ്റലിക്കും സ്‌പെയിനിനും പിന്നാലെ ഫ്രാൻസിലും മരണനിരക്ക് കുതിച്ചുയരുകയാണ്. ഇവിടെ ഇന്നലെ മാത്രം 1,355 പേരാണ് മരിച്ചത്. 5,387 ആണ് രാജ്യത്തെ മരണസംഖ്യ. ബ്രിട്ടനിൽ കൊവിഡ് മരണം 24 ശതമാനം വർധിച്ച് 2921 ആയി. 500 ലേറെ പേരാണ് ഇന്നലെ മാത്രം മരിച്ചത്. ഇറാനിൽ മരിച്ചവരുടെ എണ്ണം 3,160 ആയി ഉയർന്നപ്പോൾ നെതർലന്റ്‌സിൽ 1,339ഉം ജർമനിയിൽ 1107ഉം പേർ രോഗം ബാധിച്ച് മരിച്ചു. ബെൽജിയത്തിലെ മരണസംഖ്യ 1,011 ആയപ്പോൾ ദക്ഷിണ കൊറിയയിലെ മരണസംഖ്യ 174 ആണ്. സ്വിറ്റ്‌സർലന്റിൽ 536 പേരും തുർക്കിയിൽ 356 പേരും പോർച്ചുഗലിൽ 209 പേരും മരിച്ചു. ബ്രസീലിലെ മരണസംഖ്യ 327 ആയി ഉയർന്നപ്പോൾ സ്വീഡനിൽ 308 പേർ മരിച്ചു. അതേസമയം ചൈനയിലെ മരണസംഖ്യ 3,322 ആയി വർധിച്ചു. ഇന്തോനേഷ്യ170, ഓസ്ട്രിയ158, ഫിലിപ്പൈൻസ്107, ഡെൻമാർക്ക്123, ജപ്പാൻ62, കാനഡ173, ഇറാഖ്54, ഇക്വഡോർ120 എന്നിങ്ങിനെയാണ് മറ്റ് രാജ്യങ്ങളിലെ മരണനിരക്ക്.

ലാറ്റിനമേരിക്കൻ കരീബിയൻ രാജ്യങ്ങളിലായി രോഗികളുടെ എണ്ണം 20,000 കവിഞ്ഞു. 500 പേരാണ് ഈ രാജ്യങ്ങളിൽ മരിച്ചത്. ബ്രസീലിൽ ആണ് ഏറ്റവും കൂടുതൽ രോഗികൾ. നേരത്തെ ഇക്വഡോറിലെ തുറമുഖ നഗരമായ ഗുവാക്വിലിലെ വീടുകളിൽ നിന്ന് സൈന്യം 150 മൃതദേഹങ്ങൾ കണ്ടെടുത്തിരുന്നു. ഇറാനിലെ ബിസിനസ് സ്ഥാപനങ്ങൾ 27 ശതമാനം ജീവനക്കാരെ വെട്ടിക്കുറച്ചു. ഇസ്രയേലിൽ ആരോഗ്യമന്ത്രി യാക്കോവ് ലിറ്റ്‌സ്മനും ഭാര്യയ്ക്കും കൊവിഡ് സ്ഥിരീകരിച്ചു. ലിറ്റ്‌സ്മനുമായി അടുത്തിടപഴകിയ മൊസാദ് തലവൻ യോസി കോയെൻ, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മേർ ബിൻ ഷബാത് അടക്കം ഒട്ടേറെ മുതിർന്ന ഉദ്യോഗസ്ഥരും ഐസൊലേഷനിലായി.

Story Highlights- coronavirus

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here