സൂറത്തിൽ വസ്ത്രം അലക്കി നൽകുന്ന സ്ഥാപനത്തിന്റെ ഉടമയ്ക്ക് കൊവിഡ്; 54,000 പേർ നിരീക്ഷണത്തിൽ

ഗുജറാത്തിലെ സൂറത്ത് നഗരത്തിൽ വസ്ത്രം അലക്കി നൽകുന്ന സ്ഥാപനം നടത്തുന്ന വ്യക്തിക്ക് കൊവിഡ്. തിരക്കേറിയ ജനവാസ മേഖലയിൽ ആണ് ഇയാൾ വസ്ത്രം അലക്കി നൽകുന്ന സ്ഥാപനം നടത്തിയിരുന്നത്. അതിനാൽ തന്നെ പ്രദേശത്തെ 54,000 പേരെ വീടുകളിൽ നിരീക്ഷണത്തിലാക്കി. ആരോഗ്യ പ്രവർത്തകരുടെ സംഘം ഒരോ വീട്ടിലും കയറിഇറങ്ങിയാണ് ഇത്തരത്തിൽ ആളുകളെ നിരീക്ഷണത്തിലാക്കിയത്. സ്ഥാപനത്തിൽ വസ്ത്രം അലക്കി നൽകാൻ കൊടുത്തവരെ കണ്ടെത്തിയാണ് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ നിർദേശിച്ചിരിക്കുന്നത്. പ്രദേശത്തെ 16,800 വീടുകളിലെ 54,000 പേരെയാണ് നിരീക്ഷണത്തിലാക്കിയിട്ടുള്ളത്.
Read Also: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് ഒന്‍പത് പേര്‍ക്ക്; 14 പേര്‍ക്ക് രോഗം ഭേദമായി ആശുപത്രി വിട്ടു
അതേ തുടർന്ന് പ്രദേശത്തുള്ള 16,785 വീടുകൾ കോർപറേഷൻ അണുവിമുക്തമാക്കിയിട്ടുണ്ട്. 12 ആശുപത്രികൾ, 23 ആരാധനാലയങ്ങൾ, പ്രധാന റോഡുകൾ, ഇടവഴികൾ എന്നിവയെല്ലാം തന്നെ കോർപറേഷൻ അണുവിമുക്തമാക്കി. അലക്ക് കമ്പനിയുടെ അടുത്ത് എല്ലാം തന്നെ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിച്ചുവെന്നാണ് വിവരം. അതേസമയം, കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ആളുടെ ഭാര്യയെയും ബന്ധുക്കളെയും നിരീക്ഷണത്തിലാക്കി. ഇയാളുടെ വസ്ത്രം അലക്കി നൽകുന്ന സ്ഥാപനത്തിലെ ജീവനക്കാരെയും നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.
gujrat, surat, coronavirus
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here