Advertisement

ലോക്ക് ഡൗണിൽ കൈത്താങ്ങായി ഫ്ളവേഴ്സ് ഫാമിലി ക്ലബ്ബും

April 3, 2020
Google News 0 minutes Read

ലോക്ക് ഡൗണിൽ ഒറ്റപ്പെട്ടവർക്ക് കൈത്താങ്ങായി ഫ്ളവേഴ്സ് ഫാമിലി ക്ലബ്ബും. കാസർ​ഗോഡ്, മലപ്പുറം, ഇടുക്കി മേഖലകളിലാണ് ഫ്ളവേഴ്സ് കൈത്താങ്ങായി എത്തിയത്. പൊലീസുമായി ചേർന്നായിരുന്നു പ്രവർത്തനം. അവശ്യസാധനങ്ങളുടെ ദൗർലഭ്യം നേരിട്ടവർക്ക് ഫ്ളവേഴ്സിന്റെ പ്രവർത്തനം ആശ്വാസമായി.

കാസർ​ഗോഡ് മലയോ​ര മേഖലയിലെ മുപ്പതോളം കുടുംബാം​ഗങ്ങൾക്ക് ഫ്ളവേഴ്സ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ ഭക്ഷണ സാധനങ്ങൾ എത്തിച്ചു നൽകി. ഇൗ പ്രദേശങ്ങളിൽ ആഹാര സാധനങ്ങളുടെ ലഭ്യത കുറവുണ്ടെന്ന് സ്ഥലം സിഐ വിളിച്ച് അറിയിക്കുകയായിരുന്നു. തുടർന്ന് അവശ്യ സാധനങ്ങൾ എത്തിച്ചുനൽകുകയായിരുന്നു. മലപ്പുറം നിലമ്പൂരിലും ഫ്ളവേഴ്സ് സം​ഘമെത്തി. കഴിഞ്ഞ കുറേ വർഷങ്ങളായി വീൽചെയറിൽ കഴിയുന്ന ത്രേസ്യാമ്മയ്ക്ക് രണ്ട് മാസത്തേയ്ക്കുള്ള മരുന്നുകളും മറ്റ് അവശ്യ സാധനങ്ങളും എത്തിച്ച് നൽകി.

ഇടുക്കി കട്ടപ്പനയിലെ അസീസി സ്നേഹാശ്രമത്തിലെ അന്തേവാസികൾക്കും ഫ്ളവേഴ്സ് ഫാമിലി ക്ലബ്ബിന്റെ നേതൃത്വത്തിൽ അവശ്യ സാധനങ്ങൾ നൽകി. ഭക്ഷ്യ ധാന്യങ്ങളും മരുന്നും പാചക വാതകവുമുൾപ്പെടെയാണ് എത്തിച്ചത്. 120 ഒാളം അന്തേവാസികളും പതിനഞ്ചോളം കന്യാസ്ത്രീകളുമാണ് ഇവിടെയുള്ളത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here