‘ഇനി ടോർച്ചിനും മെഴുകുതിരിക്കും വരെ ക്ഷാമമുണ്ടാകും’; പ്രധാനമന്ത്രിയുടെ ആ​ഹ്വാനത്തെ പരിഹസിച്ച് കണ്ണൻ ​ഗോപിനാഥൻ

ഏപ്രിൽ അഞ്ച് ഞായറാഴ്ച വൈകിട്ട് എല്ലാവരും വീടുകളിൽ പ്രകാശം തെളിയിക്കണമെന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആഹ്വാനത്തെ പരിഹസിച്ച് മുൻ ഐഎഎസ് ഉദ്യോ​ഗസ്ഥൻ കണ്ണൻ ​ഗോപിനാഥൻ. രാജ്യത്ത് ഇതുവരെ ടോര്‍ച്ചിനും ബാറ്ററിയ്ക്കും മെഴുകുതിരിക്കും ക്ഷാമമില്ലെന്നും എന്നാല്‍ ഇനി അതുണ്ടാകുമെന്നും കണ്ണന്‍ ഗോപിനാഥന്‍ ട്വീറ്റ് ചെയ്തു.


കൊറോണ ഭീതി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിൽ‌ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് ഞായറാഴ്ച വെളിച്ചം തെളിയിക്കണമെന്ന് പ്രധാനമന്ത്രി ആ​ഹ്വാനം ചെയ്തത്. ഞായറാഴ്ച രാത്രി ഒൻപത് മണിക്ക് ഒൻപത് മിനിട്ട് വെളിച്ചം തെളിക്കണമെന്നും മോദി പറഞ്ഞു. കൊറോണയ്ക്കെതിരെ ഒറ്റക്കെട്ടായ പോരാട്ടമാണ് നടക്കുന്നതെന്നും ഇതിൽ എല്ലാ ജനങ്ങളും പങ്കാളിയാകണമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ലോക്ക് ഡൗണിനോട് രാജ്യം നന്നായി പ്രതികരിച്ചവെന്നും മോദി അഭിപ്രായപ്പെട്ടു. രാജ്യത്തിന്റെ സാമൂഹിക ശക്തിയാണ് ഇതിലൂടെ പ്രകടമായത്. സാമൂഹിക പ്രതിബദ്ധതയുടെ തെളിവാണിതെന്നും പല രാജ്യങ്ങളും ഇത് മാതൃകയാക്കുന്നതായും പ്രധാനമന്ത്രി പറഞ്ഞു.നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More