Advertisement

കോലിയെ തഴഞ്ഞ് ബദരിനാഥിനെ ടീമിൽ എടുക്കാൻ ധോണിയും എൻ ശ്രീനിവാസനും നിർബന്ധിച്ചു; വെളിപ്പെടുത്തലുമായി മുൻ ടീം സെലക്ടർ

April 3, 2020
Google News 2 minutes Read

2008ൽ വിരാട് കോലിയെ സീനിയർ ടീമിൽ ഉൾപ്പെടുത്താനുള്ള ശ്രമം അന്നത്തെ ക്യാപ്റ്റൻ എം എസ് ധോണിയും ബിസിസിഐ പ്രസിഡൻ്റ് എൻ ശ്രീനിവാസനും ചേർന്ന് തടഞ്ഞു എന്ന വെളിപ്പെടുത്തലുമായി മുൻ ടീം സെലക്ടർ ദിലീപ് വെങ്സാർക്കർ. അന്നത്തെ പരിശീലകൻ ഗാരി കേസ്റ്റനും കോലിയെ ടീമിൽ എടുക്കാൻ താത്പര്യം ഉണ്ടായിരുന്നില്ല. കോലിക്ക് പകരം തമിഴ്നാട് താരം സുബ്രഹ്മണ്യം ബദരിനാഥിനെ ടീമിലെടുക്കാൻ അവർ ആവശ്യപ്പെട്ടു എന്നും മുൻ ദേശീയ താരം കൂടിയായ വെങ്സാർക്കർ പറഞ്ഞു. പിടിഐക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിൻ്റെ വെളിപ്പെടുത്തൽ.

“ഞാനും സഹപ്രവർത്തകരും ആ സമയത്ത് 23 വയസിൽ താഴെയുള്ള കളിക്കാരെ പരിഗണിക്കാമെന്ന് തീരുമാനിച്ചു. അപ്പോൾ ഇന്ത്യ അണ്ടർ-19 ലോകകപ്പ് വിജയിച്ചതേയുള്ളൂ. വിരാട് കോലി ടീം ക്യാപ്റ്റനായിരുന്നു. ഞാൻ അദ്ദേഹത്തെ ടീമിലേക്ക് സെലക്ട് ചെയ്തു. ടെക്നിക്കലി മികച്ച ബാറ്റ്സ്മാനായ കോലി ടീമിൽ ഉണ്ടാവണമെന്ന് ഞാൻ ചിന്തിച്ചു. ശ്രീലങ്കൻ പര്യടനമാണ് ഉണ്ടായിരുന്നത്. കോലിക്ക് പറ്റിയ സാഹചര്യമാണെന്നും ഞാൻ കണക്കു കൂട്ടി. സഹപ്രവർത്തകർ എന്നെ പിന്തുണച്ചു. പക്ഷേ, ആളെ തങ്ങൾ കണ്ടിട്ടില്ലെന്നും ഇപ്പോൾ ഉള്ള ടീം തുടരട്ടെ എന്നും ധോണിയും ഗാരി കേസ്റ്റണും അഭിപ്രായപ്പെട്ടു. നിങ്ങൾ കണ്ടിട്ടില്ലെങ്കിലും ഞാൻ കണ്ടു. ഈ പയ്യനെ നിങ്ങൾ എടുക്കണമെന്ന് ഞാൻ പറഞ്ഞു.”- വെങ്സാർക്കർ പറഞ്ഞു.

വെങ്സാർക്കറുടെ നിർബന്ധത്തിനു വഴങ്ങിയാണ് ആ പര്യടനത്തിൽ കോലിയെ ഉൾപ്പെടുത്താൻ ധോണി സമ്മതിച്ചത്. പരമ്പരയിലെ നാലാമത്തെ മത്സരത്തിൽ കോലി അർധസെഞ്ചുറി നേടിയിരുന്നു.

അതേ സമയം, ആഭ്യന്തര മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന ചെന്നൈ സൂപ്പർ കിംഗ്സ് താരം സുബ്രഹ്മണ്യം ബദരിനാഥിനെ ടീമിൽ എടുക്കണമെന്ന് സൂപ്പർ കിംഗ്സ് ക്യാപ്റ്റൻ ധോണിയും ടീം ഉടമകളായ ഇന്ത്യാ സിമൻ്റ്സിൻ്റെ ഉടമ എൻ ശ്രീനിവാസനും ആവശ്യപ്പെട്ടിരുന്നു എന്നും വെങ്സാർക്കർ പറഞ്ഞു.

ബദരിനാഥും ശ്രീലങ്കൻ പര്യടനത്തിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ദേശീയ ജേഴ്സിയിൽ കാര്യമായി തിളങ്ങാൻ കഴിയാതിരുന്ന താരം ആകെ 7 മത്സരങ്ങളേ കളിച്ചുള്ളൂ.

Story Highlights: MS Dhoni did not want Virat Kohli to play for Team India in 2008: Dilip Vengsarkar

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here