Advertisement

സൈനിക ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിരീക്ഷണം പൂർത്തിയാക്കിയവരെ വിട്ടയച്ചു

April 3, 2020
Google News 0 minutes Read

സൈനിക ക്വാറന്റീൻ കേന്ദ്രങ്ങളിൽ നിരീക്ഷണത്തിലുണ്ടായിരുന്നവരെ വിട്ടയച്ചതായി പ്രതിരോധ മന്ത്രാലയം. ആറ് കൊറോണ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ നിന്ന് നിരീക്ഷണ കാലയളവ് പൂർത്തിയാക്കിയ 403 പേരെയാണ് വിട്ടയച്ചത്.

മുംബൈ, ജയ്‌സാൽമർ, ജോദ്പൂർ, ഹിന്ദോൻ, മനേശ്വർ, എന്നിവടങ്ങളിലെ കേന്ദ്രങ്ങളിലായി 1737 പേരാണ് നിരീക്ഷണത്തിലുള്ളത്. ഇവരിൽ 403 പേരെയാണ് ഇപ്പോൾ വിട്ടയച്ചത്. വൈറസ് സ്ഥിരീകരിച്ച ഹിന്ദാനിലെ രണ്ട് പേരെയും മനേശ്വരിലെ ഒരാളെയും ഡൽഹിയിലെ സഫ്ദർജങ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

ആവശ്യമെങ്കിൽ 15 കേന്ദ്രങ്ങൾകൂടി തയറാക്കിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി. സൈനിക ആശുപത്രികളിലെ അഞ്ച് ലാമ്പുകളിൽ കൊറോണ പരിശോധന നടത്താനാകുമെന്നും 51 സൈനിക ആശുപത്രികളിൽ കൊറോണ തീവ്രപരിചരണ വിഭാഗം ഒരുക്കുന്നതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here