Advertisement

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്

April 5, 2020
Google News 1 minute Read

ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കി കൊച്ചി സിറ്റി പൊലീസ്. ചന്തകൾ, പാർക്കുകൾ, ആളുകൾ കൂടുന്ന സ്ഥലങ്ങൾ എന്നിവിടങ്ങളിൽ പരിശോധന കർക്കശമാക്കി.

കഴിഞ്ഞ ദിവസം 40ൽ ഏറെ ആളുകൾ പനമ്പള്ളി നഗറിൽ പ്രഭാത സവാരിക്കിറങ്ങിയ പശ്ചാത്തലത്തിലാണ് പൊലീസ് നിലപാട് കടുപ്പിച്ചത്. പിന്നാലെ ലോക്ഡൗൺ നിർദേശങ്ങൾ ലംഘിക്കുന്നവരെ പിടികൂടാൻ ഡ്രോൺ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. നഗരപരിധിയിൽ പരിശോധനകൾക്കായി 1800 പൊലീസുകാരെ വിന്യസിച്ചിട്ടുണ്ട്. 8 എസിപി, 18 സിഐ, 200 എസ്‌ഐ എഎസ്‌ഐ എന്നിവർക്കാണ് മേൽനോട്ടച്ചുമതല.

അതേസമയം കൊവിഡ് പശ്ചാത്തലത്തിൽ വീട്ടിൽ നിരീക്ഷണത്തിലുള്ളവർക്കായി പുതിയ ആപ്പ് എറണാകുളം റൂറൽ പൊലീസ് തയാറാക്കി. stay@home എന്നാണ് ആപ്പിന്റെ പേര്. അടിയന്തിര ഘട്ടങ്ങളിൽ പൊതുജനങ്ങൾക്ക് ഇതിലൂടെ സേവനം ലഭിക്കും. ഭക്ഷണം, മരുന്ന് തുടങ്ങിയവ വീട്ടിലെത്തിച്ചു നൽകാൻ പുതിയ ആപ്പിലൂടെ സാധിക്കും.ഹോം കോറന്റൈനിലുള്ളവരെ നിരീക്ഷിക്കാനും ആപ്പ് പ്രയോജനപ്പെടുത്തുന്നുണ്ട്.

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here