Advertisement

ഐസിയുവിന്റെ താക്കോൽ കിട്ടിയില്ല, മധ്യപ്രദേശിൽ സ്ത്രീ ചികിത്സ കിട്ടാതെ മരിച്ചു

April 5, 2020
Google News 1 minute Read

മധ്യപ്രദേശിൽ അൻപതിയഞ്ചുകാരി ചികിത്സ കിട്ടാതെ മരിച്ചു. ശ്വാസതടസം ഉണ്ടായതിനെ തുടർന്ന് നേഴ്‌സിനെ വിവരം അറിയിച്ചിരുന്നു. എന്നാൽ ഐസിയുവിന്റെ താക്കോൽ കണ്ടെത്താനാകാത്തതിനെ തുടർന്ന് സ്ത്രീ ശ്വാസം ലഭിക്കാതെ മരിക്കുകയായിരുന്നു.

മധ്യപ്രദേശിലെ ഉജ്ജയിൻ ജില്ലയിലെ ആശുപത്രിയിലാണ് അതിദാരുണമായ സംഭവം അരങ്ങേറിയത്. വ്യാഴാഴ്ച രാത്രിയാണ് അമിത രക്ത സമർദത്തെ തുടർന്നും ശ്വാസതസത്തെ തുടർന്നും ഇവരെ ഉജ്ജയിനിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നത്. ഇവരുെട ആരോഗ്യ നില വഷളായതിനെ തുടർന്ന് ഇവരെ മാധവ നഗറിലുള്ള ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്നാൽ പിന്നീട് മെച്ചപ്പെട്ട ചികിത്സയ്ക്കായി ആർഡി ഗർദി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോകാൻ തീരുമാനിക്കുകയായിരുന്നു. അൻപതിയഞ്ചുകാരിയെയും കൊണ്ട് ആംബുലൻസ് ആശുപത്രിയിൽ എത്തിയപ്പോഴാണ് ഐസിയും പൂട്ടിയിട്ടിരിക്കുകയാണെന്നും ഐസിയു ജീവനക്കാരില്ലെന്നും മനസിലാകുന്നത്.

ഒടുവിൽ പൂട്ടുപൊളിച്ചാണ് ഇവരെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. അപ്പോഴേക്കും ആരോഗ്യസ്ഥിതി വഷളായിരുന്നു. തുടർന്ന് ഇവർ മരണത്തിന് കീഴടങ്ങി.

സംഭവവുമായി ബന്ധപ്പെട്ട് രണ്ട് മുതിർന്ന ഡോക്ടർമാരെ സസ്‌പെൻഡ് ചെയ്തിട്ടുണ്ട്. ഈ സ്ത്രീ ഉൾപ്പെടെ രണ്ട് രോഗികൾക്ക് വെന്റിലേറ്റർ സൗകര്യം നൽകാതിരുന്നതിനാണ് നടപടി.

Story Highlights- ICU

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here