Advertisement

കൊവിഡ് 19; തൃശൂർ ജില്ലയിൽ 276 പേർ വീടുകളിൽ നിരീക്ഷണത്തിൽ

April 5, 2020
Google News 0 minutes Read

കൊവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ ആകെ 14501 പേർ നിരീക്ഷണത്തിൽ.വീടുകളിൽ 14463 പേരും ആശുപത്രികളിൽ 38 പേരും നിരീക്ഷണത്തിലുള്ളത്.

ഇന്ന് 276 പേരോട് വീടുകളിൽ നിരീക്ഷണത്തിൽ കഴിയാൻ ആരോഗ്യ വകുപ്പും ജില്ലാഭരണകൂടവും നിർദേശം നൽകിയിട്ടുണ്ട്. ജില്ലയിലിന്ന് ആറ് പേരെ പുതുതായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. രോഗ മുക്തി നേടിയ നാല് പേർ ഇന്ന് ആശുപത്രി വിട്ടു.

നാലു പേരുടെ സ്രവങ്ങൾ ഇന്ന് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ 812 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 804 സാമ്പിളുകളുടെ ഫലം വന്നിട്ടുണ്ട്. 8 സാമ്പിളുകളുടെ ഫലം ഇനി ലഭിക്കാനുണ്ട്.

നിരീക്ഷണത്തിൽ കഴിയുന്നവർ ആരോഗ്യവകുപ്പിന്റെ നിർദേശങ്ങൾ കൃത്യമായി പാലിക്കണമെന്നും ഇത് സാമൂഹ്യപ്രതിബദ്ധതയുടെ ഭാഗമാണെന്നും ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു. ദ്രുതകർമ്മസേനയുടെ നേതൃത്വത്തിലുളള ഗൃഹസന്ദർശനത്തിലൂടെ നിരീക്ഷണത്തിലുളളവർക്ക് നിർദേശങ്ങളും ബോധവത്ക്കരണവും നൽകി. ഇന്ന് 4544 വീടുകൾ ദ്രുതകർമ്മസേന സന്ദർശനം നടത്തി.

സിവിൽ ഡിഫൻസ് വളണ്ടിയർമാർ, അഗ്‌നിശമന വിഭാഗം, ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് ഫീൽഡ് അസിസ്റ്റന്റുമാർ, ആരോഗ്യ വകുപ്പ് എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ആയുർവേദ, ഹോമിയോ ആശുപത്രികൾ വൈദ്യുത ഭവൻ എന്നിവ അണുവിമുക്തമാക്കി.

ജില്ലയിലേക്ക് ചരക്ക് വാഹനങ്ങളിലെത്തുന്ന ഡ്രൈവർമാരെയും മറ്റുളളവരെയുമടക്കം ശക്തൻ പച്ചക്കറി മാർക്കറ്റിൽ 684 പേരെ സ്‌ക്രീനിംഗിന് വിധേയരാക്കി. ഇതര സംസ്ഥാന തൊഴിലാളികൾക്കു വേണ്ടി ഹിന്ദിയിലുളള ബോധവത്ക്കരണ അനൗൺസ്മെന്റ് വാഹനം അവർ താമസിക്കുന്ന സ്ഥലങ്ങളിൽ പ്രചരണം നടത്തുന്നുണ്ട്. അവർക്കു വേണ്ടിയുളള ഹെൽത്ത് സക്രീനിംഗും അതത് സ്ഥലങ്ങളിൽ തുടരുന്നുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here