Advertisement

ചരക്ക് ലോറിയില്‍ ഇതര സംസ്ഥാന തൊഴിലാളികളെ തമിഴ്നാട് അതിര്‍ത്തി കടത്താന്‍ ശ്രമം

April 6, 2020
Google News 1 minute Read

ചരക്ക് വാഹനത്തില്‍ ഇതര സംസ്ഥാന തൊഴിലാളികളെ തമിഴ്നാട് അതിര്‍ത്തി കടത്താന്‍ വീണ്ടും ശ്രമം. പട്ടാമ്പിയില്‍ നിന്ന് ഗോപാലപുരം വഴി പൊള്ളാച്ചിയിലേക്ക് ലോറിയില്‍ കടക്കാനായിരുന്നു ഇവരുടെ ശ്രമം.

പാലക്കാട് കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് നിന്ന് പൊലീസിനെ വെട്ടിച്ച് കടന്ന് പോയ ലോറി മിഷന്‍ സ്‌കൂള്‍ പരിസരത്ത് വച്ച് പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു. 10 സ്ത്രീകളും 12 പുരുഷന്‍മാരും രണ്ട് കുട്ടികളും ഒരു സുരക്ഷ മുന്‍കരുതലുമെടുക്കാതെയാണ് ലോറിയില്‍ സഞ്ചരിച്ചിരുന്നത്. ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത പൊലീസ് തൊഴിലാളികളെ പട്ടാമ്പിയിലേക്ക് തന്നെ തിരിച്ചയച്ചു.

ഇതിന് മുമ്പും ഇവിടെ ഇതര സംസ്ഥാന തൊഴിലാളികളെ ഇത്തരത്തില്‍ അതിര്‍ത്തി കടത്താന്‍ ശ്രമമുണ്ടായിരുന്നു. അന്നും പൊലീസ് ഈ ശ്രമം പരാജയപ്പെടുത്തി ഇവരെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു.

Story Highlights: coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here