ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് സൂചന

കൊവിഡ് ബാധിതനായ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന് റിപ്പോര്‍ട്ട്. വിദേശ മാധ്യമമായ ഗാര്‍ഡിയന്‍ ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റിയത്. പത്ത് ദിവസമായി കൊവിഡ് രോഗ ബാധിതനായിരുന്നു.
ഇദ്ദേഹത്തോടൊപ്പം കൊവിഡ് ഉണ്ടെന്ന് വെളിപ്പെടുത്തിയ ഹെല്‍ത്ത് സെക്രട്ടറി മാറ്റ് ഹന്നോക്കിന്റെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം. എന്നാല്‍ ബ്രിട്ടീഷ് ആരോഗ്യ വകുപ്പ് വൃത്തങ്ങള്‍ പറയുന്നത് പ്രധാനമന്ത്രിയുടെ കാര്യത്തില്‍ ആശങ്ക വേണ്ടെന്നാണ്. പരിശോധനകള്‍ക്ക് വേണ്ടിയാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റിയത്. എന്നാല്‍ കാര്യങ്ങള്‍ ഗുരുതരമല്ലെങ്കില്‍ ബോറിസ് ജോണ്‍സനെ ആശുപത്രിയിലേക്ക് മാറ്റുമായിരുന്നില്ലെന്നാണ് ഗാര്‍ഡിയന്റെ റിപ്പോര്‍ട്ടിലുള്ളത്.
കഴിഞ്ഞ ദിവസം ബോറിസ് ജോണ്‍സന്റെ പങ്കാളിയുടെ കൊവിഡ് ലക്ഷണങ്ങള്‍ കുറഞ്ഞതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഗര്‍ഭിണിയായിരിക്കുമ്പോഴാണ് ബോറിസ് ജോണ്‍സന്റെ പങ്കാളിയായ ക്യാരി സിമെണ്ട്‌സിന് കൊവിഡ് ലക്ഷണങ്ങള്‍ കണ്ടത്. എന്നാല്‍ കൊവിഡ് പരിശോധനയ്ക്ക് വിധേയയായിരുന്നില്ല. ഏഴ് ദിവസത്തെ വിശ്രമത്തിന് ശേഷമാണ് സ്ഥിതി മെച്ചപ്പെട്ടത്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here