Advertisement

ലോക്ക് ഡൗൺ ലംഘിച്ച് പിറന്നാൾ ആഘോഷവും റേഷൻ വിതരണവും; ബിജെപി എംഎൽഎ വിവാദത്തിൽ

April 6, 2020
Google News 2 minutes Read

ലോക്ക് ഡൗൺ നിയന്ത്രണങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷം നടത്തിയ ബിജെപി എംഎൽഎയുടെ നടപടി വിവാദത്തിൽ. മഹാരാഷ്ട്രയിലെ വാർധ എംഎൽഎ ദാദാറാവു കേച്ചെയാണ് നിയന്ത്രണങ്ങൾ ലംഘിച്ച് പിറന്നാൾ ആഘോഷവും റേഷൻ വിതരണവും നടത്തിയത്. സൗജന്യമായി വിതരണം ചെയ്ത റേഷൻ വാങ്ങാൻ സാമൂഹിക അകലം പാലിക്കണമെന്ന ചട്ടം ലംഘിച്ച് നൂറോളം പേർ എത്തി. ഇതാണ് വിവാദം സൃഷ്ടിച്ചത്.

പിറന്നാളാഘോഷത്തി​​ൻ്റെറ ഭാഗമായി അരിയും ഗോതമ്പും നൽകുമെന്ന്​ എംഎൽഎ അറിയിച്ചു. ഇതേ തുടർന്ന് എംഎൽഎയുടെ വീട്ടിൽ വച്ച് സൗജന്യ റേഷൻ വിതരണം നടക്കുന്നുണ്ടെന്നറിഞ്ഞ് ആളുകൾ തടിച്ചുകൂടി. വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി ആളുകളെ പിരിച്ചു വിട്ടു. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി ദാദാറാവു അനുമതി വാങ്ങിയിരുന്നില്ലെന്നും നിയമനടപടി നേരിടേണ്ടി വരുമെന്നും സബ് ഡിവിഷണൽ ഓഫീസർ അറിയിച്ചു. എന്നാൽ, ഇങ്ങനെ ഒരു സംഭവം നടന്നിട്ടില്ലെന്നും തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്നും എംഎൽഎ പ്രതികരിച്ചു.

ഭക്ഷ്യധാന്യ വിതരണം സൗജന്യമായിരുന്നതിനാൽ നൂറോളം പേർ എം.എൽ.എയുടെ വീടിന് മുന്നിൽ കൂടുകയായിരുന്നു. വിവരമറിഞ്ഞ് പൊലീസ് സംഭവസ്ഥലത്തെത്തി ജനങ്ങളെ പിരിച്ചു വിട്ടു. ഭക്ഷ്യധാന്യങ്ങളുടെ വിതരണത്തിനായി എം.എൽ.എ അനുമതി തേടിയിരുന്നില്ലെന്നും ദാദാറാവു നിയമനടപടി നേരിടേണ്ടി വരുമെന്നും സബ് ഡിവിഷണൽ ഓഫീസർ അറിയിച്ചിട്ടുണ്ട്.

അതേസമയം, തനിക്കെതിരെയുള്ള രാഷ്ട്രീയ ഗൂഢാലോചനയുടെ ഭാഗമാണിതെന്നും ഇങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നുമാണ് എംഎൽഎ സംഭവത്തോട് പ്രതികരിച്ചത്. 21 പേർക്ക് ഭക്ഷ്യധാന്യം നൽകാമെന്നാണ് താൻ പറഞ്ഞിരുന്നത്. അധികം ആളുകളെ വിളിച്ചു കൂട്ടിയത് പ്രതിപക്ഷത്തിൻ്റെ കളിയാണ്. താൻ ക്ഷേത്രദർശനത്തിന്​ പോയശേഷമാണ്​ കൂടുതൽ പേർ വീടിന്​ മുന്നിലെത്തിയത്. ഇത് തന്നെ അപകീർത്തിപ്പെടുത്താനുള്ള ശ്രമമാ​ണെന്നും എംഎൽഎ ആരോപിച്ചു.

Story Highlights: Maharashtra BJP MLA violates lockdown, distributes ration to 100 to celebrate birthday

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here