Advertisement

വയനാട്ടിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു

April 6, 2020
Google News 0 minutes Read

വയനാട് മക്കിയാട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ കാട്ടുപോത്തുകൾ കിണറ്റിൽ വീണു. മക്കിയാട് കുഞ്ഞോം കൂടാരംകുന്ന് കല്ലറ ഗോപാലന്റെ വീട്ടുകിണറിലാണ് രണ്ട് കാട്ടുപോത്തുകൾ വീണത്. ഇന്നലെ രാത്രി ഒമ്പതരയോടെയാണ് സംഭവം.

രണ്ടെണ്ണത്തിൽ ഒന്ന് ചത്തു. മറ്റേതിനെ രക്ഷിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരുന്നുണ്ട്. മാനന്തവാടി റേഞ്ച് ഓഫീസർ കെ.വി ബിജു, മക്കിയാട് ഡെപ്യൂട്ടി റെയിഞ്ച് ഓഫീസർ സി. വിജിത്ത് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് രക്ഷാപ്രവർത്തനം നടത്തുന്നത്. തൊണ്ടർനാട് പൊലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. അഗ്നിശമന സേനയുടെ സഹായവും തേടിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here