Advertisement

പലിശ നിരക്കിൽ ഇളവ് വരുത്തി കാനറാ ബാങ്ക്

April 7, 2020
Google News 1 minute Read

പലിശ നിരക്കിൽ ഇളവ് വരുത്തി കാനറ ബാങ്ക്. പുതിയ നിരക്ക് ഇന്ന് മുതൽ പ്രാബല്യത്തിൽ വന്നു. ഇതനുസരിച്ച് എല്ലാ വായ്പകളുടേയും എം.സി.എൽ.ആർ വെട്ടിക്കുറച്ചിട്ടുണ്ട്.

ഒരു വർഷം കാലയളവുള്ള വായ്പകളുടെ പലിശ നിരക്ക് 0.35 ശതമാനവും ആറു മാസത്തേക്കുള്ള നിരക്ക് 0.30 ശതമാനവും മൂന്ന് മാസത്തേക്കുള്ള പലിശ നിരക്ക് 0.20 ശതമാനവും ഒരു മാസ നിരക്ക് 0.15 ശതമാനവുമാണ് കുറച്ചത്. ഇതോടെ എല്ലാ എം.സി.എൽ.ആർ അധിഷ്ഠിത വായ്പകളുടേയും പുതിയ പലിശ നിരക്ക് 7.50 ശതമാനത്തിനും 7.85 ശതമാനത്തിനുമിടയിലായിരിക്കും. റിപോ അധിഷ്ഠിത വായ്പകളുടെ നിരക്ക് 8.05 ശതമാനത്തിൽ നിന്ന് 7.30 ശതമാനമായും വെട്ടിക്കുറച്ചതായി അധികൃതർ അറിയിച്ചു.

Story highlight: Canara Bank offers discounts on interest rates

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here