പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെയും വിതരണക്കാരെയും പ്രശംസിച്ച് മുഖ്യമന്ത്രി

ലോക്ക് ഡൗൺ കാലത്തെ പത്രസ്ഥാപനങ്ങളിലെ ജീവനക്കാരെയും വിതരണക്കാരെയും പ്രശംസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ‘പത്രസ്ഥാപനങ്ങളിലെ പ്രിന്റിംഗ്, ഡെസ്പാച്ച്, പത്ര വിതരണക്കാർ തുടങ്ങിയവരുടെ സേവനങ്ങൾ വിലമതിക്കാനാവത്തതാണെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഇതിനു പുറമേ എൽപിജി വിതരണ ജീവനക്കാരുടേയും പെട്രോൾ പമ്പ് ജീവനക്കാരുടേയും സേവനത്തെ മുഖ്യമന്ത്രി പ്രത്യേകം പരാമർശിച്ചു. ലോക്ക് ഡൗൺ കാലത്ത് ഒരിടത്തും എൽപിജി വിതരണം മുടങ്ങിയില്ലെന്നും സ്തുത്യർഹമായ ഈ സേവനങ്ങളെക്കുറിച്ച് പ്രത്യേകം പരാമർശിക്കേണ്ടതുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Story highlight: CM praising the employees and distributors of the pressനിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ
നിങ്ങളുടെ Facebook Messenger ൽ
Free Subscribe to Messenger Alerts
Top
More