സപ്ലൈക്കോയിൽ വിലക്കയറ്റം: ഒരാഴ്ചയ്ക്കിടയിൽ അവശ്യസാധനങ്ങളുടെ വില വർധിച്ചു
സപ്ലൈക്കോയിൽ അവശ്യസാധനങ്ങൾ വില കൂടി. ഒരാഴ്ചയ്ക്കിടെയാണ് വില വർധിച്ചിരിക്കുന്നത്. പയർ, മുളക്, പഞ്ചസാര, ജയ അരി, കുറുവ അരി എന്നിവയ്ക്കാണ് വില വർധിച്ചിരിക്കുന്നത്.
പയറിന് എട്ട് രൂപ കൂടിയപ്പോൾ പ്രീമിയം പയറിന് കൂടിയത് 10 രൂപയാണ്. പഞ്ചസാരയ്ക്ക് കൂടിയത് രണ്ട് രൂപയാണ്. മുളകിന് മൂന്ന് രൂപയും വെള്ള കടലയ്ക്ക് നാല് രൂപയും പഞ്ചസാരയ്ക്ക് രണ്ട് രൂപയും ജസ സോർട്ടക്‌സ് അരിക്ക് രണ്ട് രൂപയും കുറുവ സോർട്ടകസ്‌ക് അരിക്ക് അഞ്ച് രൂപയും വർധിച്ചു.
ഇതോടെ 90 രൂപയായിരുന്ന പച്ച പയറിന് 98 രൂപയായി. 114 രൂപയായിരുന്ന പ്രീമയം പയറിന് 124 രൂപ, മുളകിന് 158 രൂപ, വെള്ള കടലയ്ക്ക് 74 രൂപ, പഞ്ചസാരയ്ക്ക് 39 രൂപ, ജയ സോർട്ടക്‌സ് അരിക്ക് 37 രൂപ, കുറുവ സോർട്ടക്‌സ് അരിക്ക് 35 രൂപ എന്നിങ്ങനെയാണ് പുതുക്കിയ വില.
Story Highlights- supplyco, price hike,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here