Advertisement

സംസ്ഥാനത്ത് 338 പൊലീസുകാര്‍ നിരീക്ഷണത്തില്‍; ക്വാറന്റീന്‍ ബാരക്കുകള്‍ നിര്‍മിക്കാന്‍ നിര്‍ദേശം

April 8, 2020
Google News 0 minutes Read

കൊവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ഡ്യൂട്ടിയിലുണ്ടായിരുന്ന 338 പൊലീസുകാര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചു. ഇവരില്‍ ആരും രോഗലക്ഷണങ്ങള്‍ കാണിച്ചിട്ടില്ല. എന്നാല്‍ ഇവരില്‍ പലരും രോഗലക്ഷണങ്ങളുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരും അത്തരം സ്ഥലങ്ങളില്‍ ജോലി ചെയ്തവരുമാണ്. അതിനാലാണ് മുന്‍കരുതല്‍ എന്ന നിലയില്‍ ഇവര്‍ നിരീക്ഷണത്തില്‍ പ്രവേശിച്ചത്.

ഒരു ഡിസിപി ഉള്‍പ്പെടെയുള്ള ഉദ്യോഗസ്ഥരാണ് നിരീക്ഷണത്തിലുള്ളത്. അതേസമയം, ഈ സാഹചര്യം മുന്നില്‍കണ്ട് സംസ്ഥാനത്തെ എല്ലാ പൊലീസ് യൂണിറ്റുകളിലും ക്വാറന്റീന്‍ ബാരക്കുകള്‍ നിര്‍മിക്കാന്‍ ആഭ്യന്തരവകുപ്പ് നിര്‍ദേശം നല്‍കിയിട്ടുണ്ട്. എഡിജിപി ബറ്റാലിയന്‍ എം ആര്‍ അജിത് കുമാറാണ് ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കെഎപി 1, കെഎപി 2, തൃശൂര്‍ പൊലീസ് അക്കാഡമി, എആര്‍ ക്യാമ്പുകള്‍ എന്നിവിടങ്ങളിലെല്ലാം ബാരക്കുകള്‍ തയാറാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here