Advertisement

പഴകിയ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കും; ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ

April 8, 2020
Google News 0 minutes Read

സംസ്ഥാനത്ത് പഴകിയ മത്സ്യങ്ങൾ വിറ്റഴിക്കുന്നതിൽ കർശന നടപടി സ്വീകരിക്കുമെന്ന് ഫിഷറീസ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ. പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്ത് നശിപ്പിക്കുന്നത് തുടരുമെന്നും ഓപറേഷൻ സാഗർ റാണി വഴി സംസ്ഥാനത്ത് ഇതുവരെ 38,649 കിലോഗ്രാം ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യം പിടിച്ചെടുത്തതായും മന്ത്രി വ്യക്തമാക്കി.

അതേസമയം, ക്ഷേമ നിധിയിൽ അംഗങ്ങളായുള്ള എല്ലാ മത്സ്യ തൊഴിലാളികൾക്കും 2000 രൂപ സഹായം നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കേരളത്തിലേക്ക് വ്യാപകമായി ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യമെത്തുന്ന സാഹചര്യത്തിലാണ് സർക്കാർ ഓപറേഷൻ സാഗർ റാണി വഴി പരിശോധനകൾ ആരംഭിച്ചത്. പരിശോധനയിൽ വ്യാപകമായി പഴകിയ മത്സ്യങ്ങൾ പിടിച്ചെടുത്തു. ഇത് വരെ 38,649 കിലോഗ്രാം ഭക്ഷ്യ യോഗ്യമല്ലാത്ത മത്സ്യമാണ് പിടിച്ചെടുത്തത്. 45 ഓളം സ്ഥാപനങ്ങൾക്ക് നോട്ടീസും നൽകി.

ഇന്ന് കുന്നംകുളത്ത് 1440 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. മാർക്കറ്റിൽ വില്പനക്കെത്തിച്ച മത്സ്യമാണ് പിടിച്ചെടുത്തത്. കണ്ണൂർ അഴീക്കലിൽ 1000 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു. ഒരാഴ്ചയിലേറെ പഴക്കമുള്ള നെയ്മീനാണ് പിടിച്ചെടുത്തത്. കോഴിക്കോട് കൂടത്തായിയിൽ 100 കിലോയും പാലായിൽ 110 കിലോയും തിരുവനന്തപുരം ചാല മാർക്കറ്റിൽ 25 കിലോ പഴകിയ മത്സ്യവും പിടിച്ചെടുത്തു. പഴകിയ മത്സ്യം വിൽക്കുന്നവർക്കെതിരെ കർശന സ്വീകരിക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

ഈസ്റ്റർ സീസൺ കൂടി പരിഗണിച്ചു സംസ്ഥാന അതിർത്തികളിൽ കർശനമായ പരിശോധന നടത്താനാണ് സർക്കാർ തീരുമാനം.ക്ഷേമ നിധിയിൽ അംഗങ്ങളായുള്ള മൽസ്യ തൊഴിലാളികൾക്കും 2000 രൂപ ധനസഹായം നൽകാൻ ഇന്ന് ധർണ്ണ മന്ത്രിസഭാ യോഗത്തിൽ തീരുമാനിച്ചു.നാളെ മുതൽ അക്കൗണ്ട് വഴി പണം കൈമാറും.തീര പ്രദേശത്തെ ഒന്നര ലക്ഷത്തിലധികം കുടുംബങ്ങൾക്ക് ഇതിന്റെ ഫലം ലഭിക്കുമെന്നാണ് സർക്കാർ വിലയിരുത്തൽ. കേരളത്തിലെ എല്ലാ ഹാർബറുകളിൽ നിന്നും അഞ്ച് പേരടങ്ങുന്ന ചെറു വള്ളങ്ങൾക്ക് മത്സ്യബന്ധനത്തിനു പോകാൻ അനുമതി നൽകിയിട്ടുണ്ടെന്നും മന്ത്രി ജെ.മേഴ്സികുട്ടിയമ്മ വ്യക്തമാക്കി.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here