Advertisement

വർക്ക്‌ഷോപ്പുകൾ രാവിലെ മുതൽ തുറന്ന് പ്രവർത്തിക്കും; ക്രമീകരണങ്ങൾ ഇങ്ങനെ

April 8, 2020
Google News 1 minute Read

ലോക്ക്ഡൗൺ പ്രഖ്യാപിച്ച് ആഴ്ചകൾക്ക് ശേഷമാണ് നിയന്ത്രണങ്ങളിൽ ഇളവ് വരുത്താൻ സംസ്ഥാന സർക്കാർ തീരുമാനിക്കുന്നത്. ഇതിന്റെ ഭാഗമായി മൊബൈൽ ഷോപ്പുകൾ ഞായറാഴ്ചകളിലും വർക്ക്‌ഷോപ്പുകൾ ഞായർ, വ്യാഴം എന്നിങ്ങനെ ആഴ്ചയിൽ രണ്ട് ദിവസം തുറന്നു പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഇതിന് പിന്നാലെ വർക്ക് ഷോപ്പുകൾ പ്രവർത്തിക്കാനുള്ള മനദണ്ഡങ്ങൾ വിശദീകരിച്ചിരിക്കുകയാണ് അധികൃതർ. രാവിലെ 10 മുതൽ 5 വരെയാകും പ്രവൃത്തി സമയം. ഞായറും, വ്യാഴവും ഇവ തുറന്ന് പ്രവർത്തിക്കാം. പരമാവധി 8 ജീവനക്കാർ മാത്രമേ ഷോപ്പിൽ പാടുള്ളു. സ്‌പെയർ പാർട്‌സ് കടകൾക്കും ഇത് ബാധകമാണ്. എന്നാൽ കാർ വാഷിംഗ് സെന്ററുകൾ അനുവദിക്കില്ല.

ഫാൻ, എയർകണ്ടീഷനറുകൾ വിൽക്കുന്ന കടകൾ തുടങ്ങിയവ ആഴ്ചയിൽ ഒരു ദിവസം തുറക്കുന്ന കാര്യം സർക്കാർ പരിഗണനയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇതിനൊപ്പം റജിസ്‌ട്രേഡ് ഇലക്ട്രീഷ്യൻമാർക്ക് വീടുകളിലും ഫഌറ്റുകളിലും പോയി ജോലി ചെയ്യാനുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here