മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് ഡോക്ടർ മരിച്ചു

മധ്യപ്രദേശിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഡോക്ടർ മരിച്ചു. ജനറൽ ഫിസിഷ്യനായ ശത്രുഘ്നൻ പഞ്ച്വാനി(55)യാണ് മരിച്ചത്. നാല് ദിവസം മുമ്പാണ് ഡോക്ടർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചത്.
കൊവിഡ് ബാധിച്ച് രാജ്യത്ത് ആരോഗ്യപ്രവർത്തകൻ മരിക്കുന്നത് ആദ്യമാണ്. ശത്രുഘ്നൻ പഞ്ച്വാനി കൊറോണ രോഗികളെ ചികിത്സിച്ചിട്ടില്ലെന്ന് കൂടെ ജോലി ചെയ്ത ഡോക്ടർമാർ പറയുന്നു. അദ്ദേഹം ചികിത്സിച്ചവരിൽ അധികവും ചേരിയിൽ നിന്നുള്ളവരാണ്. അദ്ദേഹം പലപ്പോഴും രോഗികളിൽ നിന്ന് ഫീസ് വാങ്ങിയിരുന്നില്ലെന്നും സഹപ്രവർത്തകർ പറഞ്ഞു. ശത്രുഘ്നൻ പഞ്ച്വാനിയുടെ ഭാര്യയും മൂന്ന് മക്കളും ഒാസ്ട്രേലിയയിലാണ്.
ഇൻഡോറിൽ ഇതുവരെ 173 പേർക്ക് കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. 16 മരണമാണ് ഇവിടെ റിപ്പോർട്ട് ചെയ്തത്. തലസ്ഥാന നഗരിയിൽ ഉൾപ്പെടെ രാജ്യത്ത് വിവിധ ഇടങ്ങളിൽ നഴ്സുമാർക്ക് അടക്കം കൊവിഡ് ബാധ സ്ഥിരീകരിച്ചിരുന്നു. ഇത് ആശങ്കയ്ക്ക് ഇടയാക്കിയിട്ടുണ്ട്.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here