ലോക്ക്ഡൗൺ : വിദ്യാർത്ഥികൾക്കായി വേറിട്ട മത്സരങ്ങളുമായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള

കൊവിഡ് 19 വ്യാപനത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി സംസ്ഥാനത്ത് ലോക്ക്ഡൗൺ ഏർപ്പെടുത്തിയ സാഹചര്യത്തിൽ വിദ്യാർത്ഥികൾക്കായി വേറിട്ട മത്സരങ്ങളുമായി എനർജി മാനേജ്‌മെന്റ് സെന്റർ കേരള. വിദ്യാർത്ഥികളിൽ ഊർജ്ജ സംരക്ഷണം ജീവിത ശൈലിയുടെ ഭാഗമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കേരള സംസ്ഥാന ഊർജ്ജ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ഇഎംസി വിദ്യാർത്ഥികൾക്കായി ഓൺലൈൻ മത്സര പരിപാടികൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.
എൽ.പി / യു.പി വിദ്യാർത്ഥികൾക്കായി പെയ്ന്റിംഗ് മത്സരം, എച്ച്എസ് വിദ്യാർത്ഥികൾക്കായി കാർട്ടൂൺ രചനാ മത്സരം, ഹയർ സെക്കഡറി വിദ്യാർത്ഥികൾക്കായി ഡിജിറ്റൽ കൊളാഷ് രചനാ മത്സരം, കോളജ് വിദ്യാർത്ഥികൾക്കായി പോസ്റ്റർ രചനാ മത്സരങ്ങൾ തുടങ്ങിയവയാണ് മത്സര വിഭാഗങ്ങൾ. വിജയികൾക്ക് സംസ്ഥാന തലത്തിൽ സമ്മാനങ്ങൾ നൽകുന്നതായിരിക്കും. കൂടുതൽ വിവരങ്ങൾ www.keralaenergy.gov.in എന്ന വെബ് സൈറ്റിൽ ലഭ്യമാണ്. ഫോൺ: 09037984168.
Story Highlights- Lockdown: Energy Management Center Kerala Conducting competitions for students
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here