Advertisement

രാജ്യത്ത് കൊവിഡ് മരണസംഖ്യ 149 ആയി

April 9, 2020
Google News 1 minute Read

രാജ്യത്ത് കൊവിഡ്-9 മരണസംഖ്യ 149 ആയി ഉയർന്നു. രോഗബാധിതരുടെ എണ്ണം 5274 ആയി. 411 പേർ രോഗമുക്തരായെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്ര, കർണാടക, പഞ്ചാബ്, ജമ്മുകശ്മീർ എന്നിവിടങ്ങളിൽ ഇന്നലെ കൊവിഡ് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. രോഗവ്യാപനം തടയാൻ ഉത്തർപ്രദേശിലെ 15 ജില്ലകൾ ഇന്നലെ അർദ്ധരാത്രി മുതൽ പൂർണമായും അടച്ചിട്ടു. ഏപ്രിൽ 13 വരെ പൂർണമായും അടച്ചിടാനാണ് ഉത്തരവ്.

കൂടാതെ ഡൽഹിയിൽ ഹോട്ട്‌സ്‌പോട്ട് ആയി പ്രഖ്യാപിച്ച ദിൽഷാദ് ഗാർഡൻ, പഡ്പഡ്ഗഞ്ച് , നിസാമുദ്ദീൻ ബസ്തി തുടങ്ങിയ 20 പ്രദേശങ്ങൾ സീൽ ചെയ്തു. ഡൽഹിയിൽ വീടിന് പുറത്തിറങ്ങുമ്പോൾ നിർബന്ധമായും മാസ്‌ക് ധരിക്കണമെന്ന് നിർദേശമുണ്ട്. മഹാരാഷ്ട്രയെ കൂടാതെ തമിഴ്‌നാട് ,ഡൽഹി ,രാജസ്ഥാൻ ഉത്തർപ്രദേശ് ,മധ്യപ്രദേശ് ,ആന്ധ്രപ്രദേശ് എന്നിവിടങ്ങളാണ് രോഗബാധിതരുടെ എണ്ണം അതിവേഗം വർധിക്കുന്നത്.

മഹാരാഷ്ട്രയിലെ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്. 24 മണിക്കൂറിനിടെ 117 പേർക്ക് രോഗം സ്ഥിരീകരിച്ചു. 8 മരണവും റിപ്പോർട്ട് ചെയ്തു. സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം 1135 ഉം, മരണസംഖ്യ 72 ഉം ആയി ഉയർന്നു. മുംബൈയിലും പൂനെയിലുമാണ് സ്ഥിതി ഏറ്റവും രൂക്ഷം. മുംബൈയിലെ രോഗബാധിതരുടെ എണ്ണം 700 കവിഞ്ഞു. ധാരാവി അടക്കമുള്ള ജനസാന്ദ്രതയുള്ള മേഖലകളിൽ രോഗം വ്യാപിക്കുന്നതിന്റെ ആശങ്കയിലാണ് സർക്കാർ. കൊവിഡിനെ നിയന്ത്രിക്കാൻ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങുന്നത് മുംബൈയിൽ കുറ്റകരമാക്കി. അതേസമയം, സംസ്ഥാനത്ത് സമൂഹ വ്യാപനം ഇല്ലെന്ന് ആരോഗ്യമന്ത്രി രാജേഷ് തോപ്പെ വ്യക്തമാക്കി. ധാരാവിയിലെ ലോക്ക് ഡൗൺ കർശനമായി നടപ്പാക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.

Story Highlights- coronavirus,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here