കേരളത്തില്‍ കൊവിഡ് സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയത് 124 പേര്‍

കേരളത്തില്‍ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച ശേഷം രോഗമുക്തി നേടിയത് 124 പേര്‍. ആദ്യ കേസ് സ്ഥിരീകരിച്ചത് മുതലുള്ള കണക്കാണിത്. വൈറസ് പൊട്ടിപ്പുറപ്പെട്ട ചൈനയിലെ രോഗത്തിന്റെ പ്രധാന കേന്ദ്രമായിരുന്ന വുഹാനില്‍ നിന്നെത്തിയ വിദ്യാര്‍ത്ഥിക്കായിരുന്നു ആദ്യമായി സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചത്. അന്ന് മുതല്‍ തന്നെ സര്‍ക്കാരും ജനങ്ങളും ജാഗ്രതയിലായിരുന്നു.
ആലപ്പുഴ ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍, എറണാകുളം ജില്ലയില്‍ നിന്നുള്ള 14 പേര്‍, ഇടുക്കി ജില്ലയില്‍ നിന്നുള്ള ഏഴ് പേര്‍, കണ്ണൂര്‍ ജില്ലയില്‍ നിന്നുള്ള 37 പേര്‍, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 24 പേര്‍, കൊല്ലം ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍, കോട്ടയം ജില്ലയില്‍ നിന്നുള്ള മൂന്ന് പേര്‍, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള ആറ് പേര്‍, മലപ്പുറം ജില്ലയില്‍ നിന്നുള്ള നാല് പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍, തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള എട്ട് പേര്‍, തൃശൂര്‍ ജില്ലയില്‍ നിന്നുള്ള ഏഴ് പേര്‍, വയനാട് ജില്ലയില്‍ നിന്നുള്ള രണ്ട് പേര്‍ എന്നിങ്ങനെയാണ് ഡിസ്ചാര്‍ജ് ആയവരുടെ കണക്ക്. ഇതില്‍ എട്ട് വിദേശികളും ഉള്‍പ്പെടും. ഏഴ് വിദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നും ഒരാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നുമാണ് ഡിസ്ചാര്‍ജ് ആയത്.
അതേസമയം പന്ത്രണ്ട് മണിക്കൂറിനിടയില്‍ കാസര്‍ഗോട്ട് അഞ്ച് പേര്‍ രോഗ മുക്തരായത് പ്രാധാന്യമര്‍ഹിക്കുന്നു. സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ കൊവിഡ് ബാധിതരുള്ള കാസര്‍ഗോട്ട് ആദ്യ രോഗിയുള്‍പ്പെടെ പതിനഞ്ച് പേരാണ് ഇന്ന് ആശുപത്രി വിട്ടത്. കൊറോണ വൈറസ് ബാധയുടെ രണ്ടാം ഘട്ടത്തില്‍ ജില്ലക്കാരായ 138 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്. കൂടാതെ കേരളത്തില്‍ സമൂഹവ്യാപന സാധ്യത കുറവെന്ന് ഇന്ത്യയിലെ ആരോഗ്യരംഗത്തെ പ്രമുഖ സംഘടനയായ ഐസിഎംആര്‍ വ്യക്തമാക്കിയതും കേരളത്തിന്റെ ജാഗ്രതയ്ക്കുള്ള നേട്ടമാണ്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here