കൊവിഡ് 19; തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 15193 ആയി

കൊവിഡ് 19 പ്രതിരോധത്തിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 15193 ആയി. വീടുകളിൽ 15169 പേരും ആശുപത്രികളിൽ 24 പേരുമാണ് നിരീക്ഷണത്തിലുളളത്.

രോഗം സ്ഥിരീകരിച്ച് ആറുപേരാണ് ജില്ലയിൽ ആശുപത്രിയിൽ ചികിത്സയിൽ ഉള്ളത്. ഇതു വരെ 889 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചതിൽ 872 സാമ്പിളുകളുടെ ഫലമാണ് ലഭ്യമായത്. 17 എണ്ണത്തിന്റെ ഫലമാണ് ഇനി ലഭിക്കാനുള്ളത്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top