എണ്ണ ഉത്പാദനത്തിൽ കുറവ് വരുത്താൻ ഒപെക് രാജ്യങ്ങൾ

കൊറോണ ഭീതിയിൽ ലോകം അടച്ചുപൂട്ടലിൽ കഴിയുന്ന സാഹചര്യത്തിൽ എണ്ണ ഉത്പാദനത്തിൽ ഗണ്യമായ തോതിൽ കുറവ് വരുത്താൻ തീരുമാനം. ലോകവ്യാപകമായി ഇപ്പോൾ നേരിടുന്ന മാന്ദ്യം നേരിടാനാണ് ഇത്തരമൊരു തീരുമാനത്തിലേക്ക് എണ്ണ ഉത്പാദക രാജ്യങ്ങൾ എത്തിയിരിക്കുന്നത്. ഉത്പാദനം അഞ്ചിലൊന്നായിട്ട് കുറയ്ക്കും.

ഒപെക് രാജ്യങ്ങൾ(ഓർഗനൈസേഷൻ ഓഫ് ദി പെട്രോളിയം എക്സോപർട്ടിംഗ് കൺട്രീസ്), സൗദി അറേബ്യ, റഷ്യ എന്നിവരാണ് ഉണ്ണ ഉത്പാദനം കുറയ്ക്കാൻ തീരുമാനം എടുത്തത്. ഈ രാജ്യങ്ങൾ തമ്മിൽ കഴിഞ്ഞ ദിവസം നടത്തിയ വീഡിയോ കോൺഫർസിലാണ് ഇത്തരമൊരു ധാരണയിൽ എല്ലാവരുമെത്തിയത്. എണ്ണ ഉത്പാദനവുമായി റഷ്യയും സൗദി അറേബ്യയും തമ്മിൽ ഭിന്നതകൾ നിലനിൽക്കുമ്പോൾ തന്നെയാണ് ഉത്പാദനത്തിൽ കുറവ് വരുത്തുന്നതിൽ ഏകകണ്ഠമായ തീരുമാനം വരുന്നതും.

കൊറോണ പശ്ചാത്തലത്തിൽ രൂപപ്പെട്ടിരിക്കുന്ന ലോക്ക് ഡൗൺ മൂലം പെട്രോളം ഉത്പന്നങ്ങളുടെ ആവശ്യകതയിൽ വൻ ഇടിവാണ് വന്നിരിക്കുന്നത്. ഇതുമൂലം എണ്ണ വിപണിക്ക് ഉണ്ടായിരിക്കുന്ന തകർച്ച മറി കടക്കാനാണ് ഉത്പാദനത്തിൽ കുറവ് വരുത്തുന്നത്. ഏപ്രിലിൽ ഉത്പാദനം ലഘൂകരിച്ചു കൊണ്ടു വരും. മേയ്, ജൂൺ മാസങ്ങളോടെ ദിനംപ്രതി 10 ദശലക്ഷം ബാരലിന്റെ കുറവ് ഉത്പാദനത്തിൽ വരുത്തുവാനുമാണ് തീരുമാനം. ലോക്ക് ഡൗൺ പ്രശ്നങ്ങൾ വരുന്നതിനുമുന്നേ തന്നെ എണ്ണ ഉത്പാദനം കുറയ്ക്കുന്നതിൽ ഉത്പാദക രാജ്യങ്ങൾ ധാരണയിൽ എത്തിയിരുന്നു.

അതേസമയം, റഷ്യയും സൗദിയും വിപണി വിഹിതം നിലനിർത്താനായി ഉത്പാദനം വർധിപ്പിക്കുകയും ചെയ്തു. ഉത്്പാദനത്തിൽ കുറവ് വരുത്താനുള്ള തീരുമാനമായിരുന്നു മാർച്ചിൽ എണ്ണ വില കുത്തനെ ഇടിയാൻ കാരണമായത്. ഇതിനു പിന്നാലെ കൊറോണ കൂടി വന്നതോടെ രണ്ടു ദശാബ്ദത്തിനടുത്തുള്ള ഏറ്റവും താഴ്ന്ന വിലയിലേക്ക് എത്തുകയും ചെയ്തിരുന്നു.

Story highlight: OPEC countries, to reduce oil production

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top