Advertisement

കിരീടം പ്രശ്നമില്ല; ജനങ്ങളുടെ ജീവനാണ് പ്രധാനം: സാദിയോ മാനെ

April 10, 2020
Google News 2 minutes Read

കൊവിഡ് 19 വൈറസ് വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കിരീടം പ്രശ്നമില്ലെന്ന് ലിവർപൂളിൻ്റെ സെനഗൽ ഫുട്ബോളർ സാദിയോ മാനെ. ലിവർപൂളിന് കിരീടം ലഭിക്കുമോ ഇല്ലയോ എന്നത് താൻ ഇപ്പോൾ ആലോചിക്കുന്നില്ലെന്നും ഫുട്ബോളിനെക്കാൾ പ്രാധാന്യം മനുഷ്യ ജീവനാണെന്നും മാനെ പറഞ്ഞു.

“ചാമ്പ്യൻസ് ലീഗ് ഉൾപ്പെടെ എല്ലാ കിരീടങ്ങളും നേടണമെന്ന് തന്നെയാണ് എൻ്റെ അഗ്രഹം. പക്ഷേ, ഇപ്പോൾ മനുഷ്യ ജീവൻ അപകടത്തിലാണ്. അതാണ് ഇപ്പോഴത്തെ വിഷയം. കിരീടം ലഭിച്ചില്ല എങ്കിൽ അത് ജീവിതത്തിൽ നടക്കുന്ന ഒരു സ്വാഭാവിക കാര്യം മാത്രമായി കണക്കിലെടുത്തു കൊള്ളാം. കിരീടം നേടലൊക്കെ വഴിയെ നടക്കും. ചിലപ്പോൾ അടുത്ത സീസണിൽ കിരീടം ലഭിച്ചേക്കാം”- മാനെ പറഞ്ഞു.

ലിവർപൂളിൻ്റെ കിരീടധാരണത്തിന് രണ്ട് ജയങ്ങൾ കൂടി ബാക്കി നിൽക്കെയാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് നിർത്തിവച്ചത്. രണ്ടാം സ്ഥാനത്തുള്ള മാഞ്ചസ്റ്റർ സിറ്റിയെക്കാൾ 25 പോയിൻ്റിൻ്റെ ലീഡുള്ള ലിവർപൂൾ സീസൺ കിരീടം ഉറപ്പിച്ചിരിക്കുകയായിരുന്നു. അതിനിടെയാണ് കൊവിഡ് 19 വ്യാപിച്ചതും പ്രീമിയർ ലീഗ് മാറ്റിവച്ചതും.

ലോകത്ത് കൊവിഡ് 19 ബാധിച്ച് മരണപ്പെട്ടവരുടെ ഒരു ലക്ഷത്തോട് അടുക്കുകയാണ്. 95,678 പേരാണ് ഇതുവരെ മരണപ്പെട്ടത്. രോഗബാധിതരുടെ എണ്ണം 16 ലക്ഷം പിന്നിട്ടു. ഇതുവരെ 3,55,671 പേരാണ് രോഗമുക്തി നേടിയത്.

തുടർച്ചയായ നാലാം ദിനവും കൊവിഡ് മരണസംഖ്യ കുറയ്ക്കാനാകാതെ കുഴയുകയാണ് അമേരിക്ക. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,893 മരണങ്ങളാണ് റിപ്പോർട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണസംഖ്യ 16,684 ആയി. മരണനിരക്കിൽ അമേരിക്കയ്ക്ക് തൊട്ടുപിന്നിലാണ് ഫ്രാൻസ്. ഇന്നലെ മാത്രം ഫ്രാൻസിൽ 1,341 പേരാണ് മരിച്ചത്. യുകെയിൽ 24 മണിക്കൂറിനിടെ 881 മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ഇറ്റലിയിലും സ്‌പെയിനിലും മരണനിരക്കിൽ കുറവ് വന്നിട്ടുണ്ട്.

Story Highlights: peoples lives are more important says sadio mane

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here