പുറ്റിങ്ങൽ വെടിക്കെട്ട് അപകടത്തിന്റെ നടുക്കുന്ന ഓർമകൾക്ക് ഇന്ന് നാല് വയസ്

പുറ്റിങ്ങൽ വെടിക്കെട്ട് അപകടം നടന്നിട്ട് ഇന്ന് നാല് വർഷം. 113 ജീവനുകൾ കവർന്നെടുത്ത അപകടം കേരള ചരിത്രത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് ദുരന്തമായിരുന്നു.

നാല് വർഷം മുൻപ് ഇതേ ദിവസം കേരളം ഉണർന്നത് ആ ദുരന്ത വാർത്ത കേട്ടുകൊണ്ടായിരുന്നു. അതി രാവിലെ 3.30 ന് കൊല്ലം പുറ്റിങ്ങൽ ക്ഷേത്രത്തിലെ കമ്പപ്പുരയിൽ തീപിച്ച് കേരളത്തിലെ ഏറ്റവും വലിയ വെടിക്കെട്ട് അപകടം നടന്നു.
113 പേർ മരിച്ചു. 750 ഓളം പേർക്ക് അംഗ വൈകല്യം സംഭവിച്ചുവെന്നാണ് കണക്കുകൾ.

ജില്ലാ ഭരണ കൂടത്തിന്റെ വിലക്ക് ലംഘിച്ചാണ് അന്ന് വെടിക്കെട്ട് നടത്തിയത്. അപകടം നടന്ന് നാല് വർഷങ്ങൾ കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല. 1688 സാക്ഷികളും 480 തൊണ്ടി മുതലുകളും 1800 രേഖകളും ശേഖരിച്ചതിന്റെ അടിസ്ഥാനത്തിൽ തയാറാക്കിയത് 10000 പേജുള്ള കുറ്റപത്രമായിരുന്നു. എന്നാൽ, ഇതുവരെയും കുറ്റപത്രം സമർപ്പിച്ചിട്ടില്ല. വർഷം ഇത്രയും പിന്നിട്ടിട്ടും ദുരന്തത്തിന്റെ നടുക്കുന്ന ഓർമയിൽ കഴിയുകയാണ് നിരവധി ജീവിതങ്ങൾ

Story highlight:puttingal accident,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top