ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ ആരോഗ്യനിലയിൽ പുരോഗതി; ഐസിയുവിൽ നിന്ന് മാറ്റി

കൊവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലായ ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്റെ ആരോഗ്യനിലയില്‍ പുരോഗതി. അദ്ദേഹത്തെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് വാര്‍ഡിലേക്ക് മാറ്റിയതായി വിദേശ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെങ്കിലും അദ്ദേഹം ആശുപത്രിയിൽ തുടരും.
ബോറിസ് ജോണ്‍സണ്‍ കൊവിഡില്‍ നിന്ന് മുക്തനാകുന്നതിന്റെ ആദ്യഘട്ടത്തിലാണെന്നും ഇപ്പോള്‍ കൂടുതല്‍ നിരീക്ഷണം ആവശ്യമാണെന്നുമാണ് ഡോക്ടര്‍മാരുടെ നിര്‍ദേശം. ബോറിസ് ജോണ്‍സണെ തീവ്രപരിചരണ വിഭാഗത്തില്‍ നിന്ന് മാറ്റിയെന്ന വാര്‍ത്ത അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപും പങ്കുവെച്ചിരുന്നു.
രണ്ടാഴ്ച മുമ്പാണ് ബോറിസ് ജോണ്‍സണ് കൊവിഡ് 19 സ്ഥിരീകരിച്ചത്. ഞായറാഴ്ച ആരോഗ്യനില വഷളായതിനെ തുടർന്ന് അദ്ദേഹത്തെ സെന്റ് തോമസ് ആശുപത്രിയിലേയ്ക്ക് മാറ്റി. ചുമയും കടുത്ത പനിയും അനുഭവപ്പെട്ടതോടെ അദ്ദേഹത്തെ ഐസിയുവിലേയ്ക്ക് മാറ്റുകയായിരുന്നു.
Story highlights-U.K prime minister boris johnson,covid-19
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here