സംസ്ഥാനത്ത് ഇന്ന് 19 പേർ കൊവിഡ് മുക്തരായി

സംസ്ഥാനത്ത് ഇന്ന് പത്തൊൻപത് പേരുടെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ്. കാസർഗോഡ് ഒൻപതും പാലക്കാട് നാലും തിരുവനന്തപുരം മൂന്നും ഇടുക്കി രണ്ടും തൃശൂർ ഒരാളുടേയുമാണ് പരിശോധനാഫലം നെഗറ്റീവായത്.

ഇന്ന് ഏഴ് പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂർ 7, കാസർഗോഡ് 2, കോഴിക്കോട് 1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതിൽ മൂന്ന് പേർ വിദേശത്ത് നിന്ന് എത്തിയതാണ്. ബാക്കി ഏഴ് പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.

സംസ്ഥാനത്ത് 371 പേർക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതിൽ 228 പേർ നിലവിൽ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നു. കൊവിഡ് സംശയിച്ച് 1,23490 പേരാണ് നിരീക്ഷണത്തിൽ കഴിയുന്നത്. ഇതിൽ 1,22676 പേർ വീടുകളിലും 814 പേർ ആശുപത്രിയിലും നിരീക്ഷണത്തിലുണ്ട്. ഇന്ന് മാത്രം 201 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top