കൊവിഡ് 19ന് എതിരെയുള്ള പ്രവർത്തനം; ഇന്ത്യ മറ്റു രാജ്യങ്ങളേക്കാൾ മുന്നിലെന്ന് പഠനം

കൊറോണാ വൈറസിനെ നേരിടുന്ന കാര്യത്തിൽ ഇന്ത്യ മറ്റ് രാജ്യങ്ങളേക്കാൾ മുന്നിൽ. ഓക്‌സ്‌ഫോർഡ് കൊവിഡ് 19 ഗവൺമെന്റ് റെസ്‌പോൺസ് ട്രാക്കറിന്റെ പഠനത്തിലാണ് മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ ഇക്കാര്യത്തിൽ മുൻപന്തിയിലാണെന്ന് പറഞ്ഞിരിക്കുന്നത്. യുഎസ്, ജർമനി, ദക്ഷിണ കൊറിയ, ഇറ്റലി, സ്‌പെയിൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇന്ത്യ മുൻപിലാണെന്നാണ് പഠനം.

രോഗവ്യാപനത്തെ നേരിടാൻ സർക്കാർ സംവിധാനങ്ങൾ ഏങ്ങനെ പ്രവർത്തിച്ചു എന്നതിനെ അടിസ്ഥാനപ്പെടുത്തിയാണ് ഗവേഷണം നടത്തിയിരിക്കുന്നത്. 13 സൂചകങ്ങളെ മുൻനിർത്തിയാണ് പഠനം. സ്‌കൂളുകളും ഓഫീസുകളും അടച്ചിടൽ, പൊതു പരിപാടികൾ റദ്ദാക്കൽ, പൊതുഗതാഗതം നിർത്തലാക്കൽ, ജനങ്ങൾക്കായി ബോധവത്കരണ കാമ്പയിൻ, രാജ്യാന്തര- ആഭ്യന്തര യാത്രാ നിയന്ത്രണം, ധനകാര്യ നടപടികൾ, ആരോഗ്യമേഖലയിലുള്ള അടിയന്തര നിക്ഷേപം, വാക്‌സിൻ പരിശോധന, സമ്പർക്ക പരിശോധന എന്നിവയാണ് താരതമ്യപ്പെടുത്താൻ ഉപയോഗിച്ചിരിക്കുന്ന സൂചകങ്ങൾ.

21 ദിവസത്തെ ലോക്ക് ഡൗൺ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചിടൽ, പരിശോധന, പൊതുഗതാഗതം നിർത്തലാക്കൽ, യാത്രാ വിലക്ക്, വിദേശത്ത് നിന്നുള്ള വിമാനങ്ങൾക്ക് നിരോധനം ഏർപ്പെടുത്തൽ എന്നിവ മോദി സർക്കാർ പെട്ടെന്ന് തന്നെ നടപ്പിലാക്കി പാവപ്പെട്ടവർക്കായി നടപടികൾ പ്രഖ്യാപിച്ചു. റിസർവ് ബാങ്ക് പലിശ നിരക്ക് കുറച്ചു, പണലഭ്യത കൂട്ടി. മറ്റുള്ള രാജ്യങ്ങളേക്കാൾ വളരെയധികം വേഗതയിലാണ് ഇത്തരത്തിൽ സാഹചര്യത്തോട് സർക്കാർ പ്രതികരിച്ചതെന്നാണ പഠനത്തിൽ വ്യക്തമാക്കുന്നത്.

Story highlights-india,covid-19

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top