അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക്ക് പ്രകോപനം : ശക്തമായി തിരിച്ചടിച്ച് ഇന്ത്യന്‍ സൈന്യം

അതിര്‍ത്തിയിലെ തുടര്‍ച്ചയായ പാക്ക് പ്രകോപനത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ശക്തമായ തിരിച്ചടി. പാകിസ്താന്‍ സൈന്യത്തിന്റെ ആയുധ സംഭരണകേന്ദ്രം ഇന്ത്യന്‍ സൈന്യം തകര്‍ത്തു. അതിര്‍ത്തിയില്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം നടത്താന്‍ ലക്ഷ്യമിട്ട് സ്ഥാപിച്ചിരുന്ന ആയുധ സംഭരണകേന്ദ്രമാണ് ഇന്ത്യന്‍ സൈന്യം തകര്‍ത്തത്.

നിയന്ത്രണരേഖയിലെ കെരാന്‍ സെക്ടറില്‍ ബൊഫോഴ്സ് പീരങ്കികള്‍ കൊണ്ടായിരുന്നു ഇന്ത്യന്‍ സൈന്യത്തിന്റെ ആക്രമണം. കുപ്വാരയില്‍ അഞ്ച് സ്പെഷ്യല്‍ ഫോഴ്സ് സൈനികര്‍ പാകിസ്താന്റെ വെടിനിര്‍ത്തല്‍ ലംഘനത്തില്‍ കൊല്ലപ്പെട്ട സാഹചര്യത്തിലാണ് ഇന്ത്യയുടെ തിരിച്ചടി. പാക്ക് സേനാകേന്ദ്രത്തിന് നേരെയുള്ള സൈനിക നടപടിയുടെ വിഡിയോ ഇന്ത്യന്‍ ആര്‍മി പുറത്തുവിട്ടു. ഡ്രോണ്‍ ക്യാമറയിലാണ് ഇത് ചിത്രീകരിച്ചത്. പ്രധാന ഭീകര കേന്ദ്രങ്ങളും അമ്മ്യൂണിഷന്‍ ഡംപും ഗണ്‍ പൊസിഷനുകളും തകര്‍ത്തതായി ഇന്ത്യന്‍ ആര്‍മി അറിയിച്ചു.

Story Highlights-Indian army destroyed the Pakistani armory

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top