‘കേരളത്തിൽ ലോക്ക് ഡൗൺ പൂർണമായി പിൻവലിക്കാനായിട്ടില്ല’; പ്രധാനമന്ത്രിയുമായുള്ള ചർച്ചയിൽ മുഖ്യമന്ത്രി

സംസ്ഥാനത്ത് ലോക്ക് ഡൗൺ പിൻവലിക്കാൻ സാഹചര്യമായിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഘട്ടംഘട്ടമായും മേഖല തിരിച്ചും മാത്രമേ നിയന്ത്രണങ്ങളിൽ ഇളവ് ചെയ്യാനാവൂ. പ്രധാനമന്ത്രിയുമായുളള ചർച്ചയിലാണ് മുഖ്യമന്ത്രി ഇക്കാര്യം അറിയിച്ചത്.

എല്ലാ സംസ്ഥാനങ്ങളിലേയും മുഖ്യമന്ത്രിമാരുമായും പ്രധാനമന്ത്രി വീഡിയോ കോൺഫറൻസിംഗ് വഴി സംവദിച്ചു. സംസ്ഥാനങ്ങളുടെ അഭിപ്രായങ്ങൾ എല്ലാം പരിഗണിക്കുമെന്ന് പ്രധാനമന്ത്രി ഉറപ്പ് നൽകി. 24 മണിക്കൂറും ഫോണിൽ ലഭ്യമായിരിക്കണമെന്നും കേന്ദ്രവും സംസ്ഥാനങ്ങളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്നും മോദി പറഞ്ഞു.

അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ രണ്ടാഴ്ചത്തേയ്ക്ക് കൂടി നീട്ടി. ഡൽഹിയാണ് ലോക്ക് ഡൗൺ നീട്ടണമെന്ന നിർദേശം ആദ്യം മുന്നോട്ടുവയ്ക്കുന്നത്. മറ്റ് സംസ്ഥാനങ്ങൾ കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്ന് ഡൽഹി നിർദേശിച്ചു. തുടർന്ന് മഹാരാഷ്ട്ര, പഞ്ചാബ്, രാജസ്ഥാൻ തുടങ്ങിയ സംസ്ഥാനങ്ങളെല്ലാം ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യം മുന്നോട്ടുവച്ചു. സംസ്ഥാനങ്ങളിൽ നിലനിൽക്കുന്ന സമൂഹവ്യാപന ഭീഷണിയടക്കം ചൂണ്ടിക്കാട്ടിയാണ് ലോക്ക്ഡൗൺ നീട്ടണമെന്ന ആവശ്യം ആന്ധ്രയും തെലങ്കാനയും മുന്നോട്ടുവച്ചത്. ഒന്ന് രണ്ട് വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ഒഴികെ ബാക്കി എല്ലാ സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യത്തിൽ ഉറച്ച് നിന്നു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top