ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ

ലോക്ക്ഡൗൺ തുടരണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനങ്ങൾ. നിർദേശം മുന്നോട്ട് വച്ച് ആദ്യം രംഗത്തെത്തിയത് ഒഡീഷയാണ്. പിന്നാലെ പഞ്ചാബും തെലങ്കാനയും സമാന ആവശ്യവുമായി രംഗത്തെത്തി.

ഒഡീഷയിൽ ഏപ്രിൽ 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്.
പഞ്ചാബ് ലോക്ക് ഡൗൺ മേയ് 1 വരെ നീട്ടി. തമിഴ്‌നാട്ടിൽ ലോക്ക്ഡൗൺ രണ്ടാഴ്ച കൂടി നീട്ടണമെന്ന് സംസ്ഥാന സർക്കാർ നിയോഗിച്ച വിദഗ്ദ്ധ സമിതി അറിയിച്ചു. ലോക്ക് ഡൗൺ നീട്ടണമെന്ന ആവശ്യപ്പെട്ട് തെലങ്കാനയും മുന്നോട്ടുവന്നിട്ടുണ്ട്.

രോഗവ്യാപനം രൂക്ഷമായ 15 ജില്ലകൾ മധ്യപ്രദേശ് പൂർണ്ണമായി അടച്ചുപൂട്ടി.
ലോക്ക്ഡൗൺ തുടരണമെന്ന് മധ്യപ്രദേശ് ആവശ്യപ്പെട്ടു. കേരളം, ഡൽഹി, രാജസ്ഥാൻ, ഉത്തർപ്രദേശ്, അസം, ഗോവ, കർണാടക, ജമ്മു കാശ്മീർ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ച് രംഗത്തെത്തിയിട്ടുണ്ട്.

Story Highlights- lock down

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top