Advertisement

സംസ്ഥാനത്ത് ഇതുവരെ കൊവിഡ് രോഗമുക്തി നേടിയത് 179 പേര്‍

April 12, 2020
Google News 0 minutes Read

സംസ്ഥാനത്ത് കൊവിഡ് സ്ഥിരീകരിച്ചശേഷം ഇതുവരെ രോഗമുക്തി നേടിയത് 179 പേര്‍. ഇന്ന് മാത്രം 36 പേരാണ് രോഗമുക്തി നേടിയത്. കാസര്‍ഗോഡ് ജില്ലയിലെ 28 പേരുടേയും (കണ്ണൂര്‍ ജില്ലയില്‍ ചികിത്സയിലായിരുന്ന രണ്ട് പേര്‍ ഉള്‍പ്പെടെ) മലപ്പുറം ജില്ലയിലെ റ് പേരുടേയും കോഴിക്കോട്, ഇടുക്കി ജില്ലകളിലെ ഓരോരുത്തരുടേയും പരിശോധനാ ഫലമാണ് നെഗറ്റീവായത്. ഇതോടെ നിലവില്‍ 194 പേരാണ് സംസ്ഥാനത്തെ വിവിധ ആശുപത്രികളില്‍ ചികിത്സയിലുള്ളത്.

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് കൊവിഡ് പോസിറ്റീവ് കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഇന്ന് 165 പേരെയാണ് ജില്ലയില്‍ നിരീക്ഷണത്തിലേക്ക് ചേര്‍ത്തത്. 669 പേരെ നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു. കൊല്ലം ജില്ലയില്‍ ഇന്ന് ഒരു പോസിറ്റീവ് കേസ് പേലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 6361 പേരാണ് ജില്ലയില്‍ ആകെ നിരീക്ഷണത്തില്‍ കഴിയുന്നത്. 138 പേരെ ഇന്ന് നിരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. പത്തനംതിട്ട ജില്ലയില്‍ ഇന്ന് ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. നിലവില്‍ ജനറല്‍ ആശുപത്രി പത്തനംതിട്ടയില്‍ എട്ടു പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയില്‍ ആറ് പേരും ജനറല്‍ ആശുപത്രി അടൂരില്‍ രണ്ടു പേരും നിലവില്‍ ഐസൊലേഷനില്‍ ഉണ്ട്. ഇന്നു പുതുതായി രണ്ടു പേരെ ഐസൊലേഷനില്‍ പ്രവേശിപ്പിച്ചു.

ഇന്ന് 2 പേര്‍ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. കണ്ണൂര്‍, പത്തനംതിട്ട ജില്ലകളിലുള്ളവര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. കണ്ണൂര്‍ ജില്ലയിലുള്ളയാള്‍ ദുബായില്‍ നിന്നും പത്തനംതിട്ടയിലുള്ളയാള്‍ ഷാര്‍ജയില്‍ നിന്നും വന്നതാണ്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,941 പേര്‍ നിരീക്ഷണത്തിലാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here