ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം

ഡല്‍ഹിയിലും സമീപ പ്രദേശങ്ങളിലും നേരിയ ഭൂചലനം. റിക്ടര്‍ സ്‌കെയിലില്‍ 3.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കിഴക്കന്‍ ഡല്‍ഹിയാണ് എന്നാണ് റിപ്പോര്‍ട്ട്. ഇന്ന് വൈകുന്നേരം 5.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആര്‍ക്കും പരുക്കേല്‍ക്കുകയോ വസ്തുവകകള്‍ക്ക് നാശനഷ്ടമുണ്ടാവുകയോ ചെയ്തിട്ടില്ല എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്.

അതേസമയം, എല്ലാവരും സുരക്ഷിതരായി ഇരിക്കുന്നുവെന്ന് പ്രതീക്ഷിക്കുന്നതായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാള്‍ ട്വീറ്റ് ചെയ്തു. ‘ ഡല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. എല്ലാവരും സുരക്ഷിതരാണെന്ന് കരുതുന്നു. നിങ്ങളുടെ ഓരോരുത്തരുടെയും സുരക്ഷയ്ക്ക് വേണ്ടി ഞാന്‍ പ്രാര്‍ത്ഥിക്കുന്നു’ എന്ന് കേജ്രിവാള്‍ ട്വിറ്ററില്‍ കുറിച്ചു.

Story Highlights- Earthquake in Delhi

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top