വീട് മാലിന്യമുക്തമാക്കാം; സംശയനിവാരണത്തിന് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു

കൊവിഡ് ജാഗ്രതക്കാലത്ത് വീടുകള്‍ മാലിന്യ മുക്തമാക്കുന്നതിന് പിന്തുടരേണ്ട ശുചിത്വ മാര്‍ഗങ്ങളെക്കുറിച്ച് ഹരിതകേരളം മിഷന്‍ ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കുന്നു. നാളെ വൈകിട്ട് മൂന്നു മണിമുതല്‍ നാലരവരെയാണ് ഫേസ്ബുക്ക് ലൈവ്. ഉറവിട മാലിന്യ സംസ്‌കരണം, വ്യക്തി ശുചിത്വം, പൊതു ശുചിത്വം സംബന്ധിച്ച പുതിയ മനോഭാവവും ശീലങ്ങളും തുടങ്ങിയ വിഷയങ്ങളില്‍ വിശദമായ സംശയ നിവാരണം ഹരിതകേരളം മിഷനിലെയും ശുചിത്വ മിഷനിലെയും വിദഗ്ധര്‍ നല്‍കും.

facebook.com/harithakeralamission പേജ് സന്ദര്‍ശിച്ച് ലൈവ് കാണാനാകും. ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍. സീമ ശുചിത്വമാലിന്യ സംസ്‌കരണ ഉപമിഷനിലെ കണ്‍സള്‍ട്ടന്റ് എന്‍. ജഗജീവന്‍, ടെക്‌നിക്കല്‍ ഓഫീസര്‍ പി.അജയകുമാര്‍, ശുചിത്വ മിഷന്‍ പ്രോഗ്രാം ഓഫീസര്‍ അമീര്‍ഷ എന്നിവരും ലൈവ് പരിപാടിയില്‍ പങ്കെടുക്കും.

കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് വീടുകളില്‍ നിന്നുള്ള മാലിന്യശേഖരണം ഭാഗികമായി നിലച്ചിരിക്കുന്ന സാഹചര്യത്തില്‍ ഉപയോഗിച്ച മാസ്‌കുകള്‍, കൈയ്യുറകള്‍, അഴുകുന്ന പാഴ്‌വസ്തുക്കള്‍, പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കള്‍ എന്നിവ കൈകാര്യം ചെയ്യുന്നതുമായി ബന്ധപ്പെട്ട് സംശയനിവാരണത്തിനുള്ള നിരവധി അന്വേഷണങ്ങള്‍ ഫോണിലൂടെ ലഭിക്കുന്നുണ്ട്.

ഇതേ തുടര്‍ന്നാണ് ഫേസ്ബുക്ക് ലൈവ് സംഘടിപ്പിക്കാന്‍ തീരുമാനിച്ചതെന്ന് ഹരിതകേരളം മിഷന്‍ എക്‌സിക്യൂട്ടീവ് വൈസ് ചെയര്‍പേഴ്‌സണ്‍ ഡോ. ടി.എന്‍.സീമ അറിയിച്ചു. കൊവിഡിനെത്തുടര്‍ന്ന് ഇതര പകര്‍ച്ച വ്യാധികള്‍ ഉണ്ടാകുന്നത് തടയാന്‍ വീടും പരിസരവും മാലിന്യമുക്തമാക്കണം. ഇതിനുള്ള ബോധവത്കരണം കൂടിയാണ് ഹരിതകേരളം മിഷന്റെ ഫേസ്ബുക്ക് ലൈവ്.

Story Highlights: coronavirus, Haritha Kerala Mission,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top