കൊവിഡ് : ആലപ്പുഴ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7185 ആയി

കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആലപ്പുഴ ജില്ലയില്‍ നിരീക്ഷണത്തില്‍ കഴിയുന്നവരുടെ എണ്ണം 7185 ആയി. ഇതില്‍ 11 പേരാണ് വിവിധ ആശുപത്രികളിലായി നിരീക്ഷണത്തിലുള്ളത്. ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ അഞ്ച് പേരും കായംകുളം ഗവ. ആശുപത്രിയില്‍ അഞ്ച് പേരും ഹരിപ്പാട് താലൂക്ക് ആശുപത്രിയില്‍ ഒരാളുമാണ് നിരീക്ഷണത്തിലുള്ളത്.

ജില്ലയില്‍ നിലവില്‍ മൂന്ന് കൊവിഡ് 19 പോസിറ്റീവ് കേസുകളാണ് ഉള്ളത്. അതേസമയം, ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചതിന് ജില്ലയില്‍ 272 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു.

 

Story Highlights – covid19, corinavirus, alapuzha update

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top