പ്രവാസി മലയാളികള്‍ക്കായി മാനസികാരോഗ്യസേവനം ആരംഭിച്ചു

സംസ്ഥാന സര്‍ക്കാര്‍ ഐഎംഎയുമായി സഹകരിച്ച് ലോകമെമ്പാടുമുള്ള പ്രവാസി മലയാളികള്‍ക്കായി സൗജന്യമായി മാനസികാരോഗ്യസേവനം ആരംഭിച്ചു. പ്രവാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി മെഡിക്കല്‍ സേവനം ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ കഴിഞ്ഞദിവസം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചിരുന്നു. സംസ്ഥാനത്തുള്ള ഡോക്ടര്‍മാരുമായി വീഡിയോ, ഓഡിയോ കോളുകളിലൂടെ പ്രവാസികള്‍ക്ക് സംസാരിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് :
1. https://www.norkaroots.org/web/guest/covid-services ഡോക്ടര്‍ ഓണ്‍ലൈന്‍ ക്ലിക്ക് ചെയ്യുക. ഇത് നിങ്ങളെ QuikDr.com ലേക് റീഡിറക്ട് ചെയ്യും.
2. ക്വിക് ഡോക്ടര്‍ (QuikDr.com) https://quikdr.com/register ഇല്‍ നിങ്ങളുടെ ഇമെയില്‍ ഐഡിയും മൊബൈല്‍ നമ്പറും ഉപയോഗിച്ച് റെജിസ്റ്റെര്‍ ചെയ്യുക.
3. ഇമെയില്‍ ഐഡിയും പാസ്‌വേര്‍ഡ് ഉപയോഗിച്ച് https://quikdr.com ലോഗിന്‍ ചെയ്യുക.
4. മാനസികാരോഗ്യ സേവനങ്ങള്‍ക്ക് Mental Health Service തെരഞ്ഞെടുക്കുക.
5. നിങ്ങളുടെ സമയക്രമം അനുസരിച്ചു ഡോക്ടറെ തെരഞ്ഞെടുത്ത് കണ്‍സള്‍റ്റേഷന്‍ സമയം ഉറപ്പാക്കാവുന്നതാണ്..
6. മീറ്റിംഗ് ഐഡി SMS / Email വഴി ലഭ്യമാകും. അത് ഉപയോഗിച്ച് നിങ്ങള്‍ തെരഞ്ഞെടുത്ത സമയത്ത് ഡോക്ടറുമായി വീഡിയോ കോണ്‍ഫെറന്‍സിംഗ് മുഖേന കണ്‍സള്‍ട്ട് ചെയ്യാവുന്നതാണ്. വീഡിയോ കോണ്‍ഫറന്‍സ് ചെയുന്നതിനായ് ക്വിക് ഡോക്ടര്‍ ലൈറ്റ് ആന്‍ഡ്രോയ്ഡ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക.
(https://play.google.com/store/apps/details…). അതും അല്ലെങ്കില്‍, ആപ്പ് ഡൗണ്‍ലോഡ് ചെയ്യുന്നതിന് പകരം quikdr.com വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്ത് google Chrome ബ്രൌസര്‍ ഉപയോഗിച്ച് കണ്‌സല്‌റ്റേഷന്‍ നടത്താവുന്നതാണ്.
7. ഡോക്ടര്‍ തരുന്ന കുറിപ്പ് ഡൌണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇമെയില്‍ വഴിയും അവ ലഭ്യമാകും.
8. തുടര്‍ന്ന് മരുന്നുകള്‍ വാങ്ങി ഉപയോഗിക്കാവുന്നതാണ്.
Story Highlights: coronavirus,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here