ഇതര സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ നോൺ സ്‌റ്റോപ്പ് ട്രെയിൻ പ്രായോഗികമല്ലെന്ന് കേന്ദ്രം

ഇതര സംസ്ഥാന തൊഴിലാളികളെ അവരുടെ നാട്ടിലെത്തിക്കാൻ പ്രത്യേക ട്രെയിൻ വേണമെന്ന ആവശ്യം പ്രായോഗികമല്ലെന്ന് കേന്ദ്രം. കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളോടാണ് കേന്ദ്ര സർക്കാറിന്റെ പ്രതികരണം.

പ്രധാനമന്ത്രിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ നടത്തിയ വീഡിയോ കോൺഫറൻസിൽ കേരളത്തിലുള്ള 3,85000 ഇതര സംസ്ഥാന തൊഴിലാളികൾക്ക് മടങ്ങാൻ പ്രത്യേക നോൺ സ്‌റ്റോപ്പ് ട്രെയിനുകൾ അനിവദിക്കണമെന്നാവശ്യപ്പെട്ടിരുന്നു. എന്നാൽ ഇത് പ്രായോഗികമല്ലെന്നാണ് കേരളം അടക്കമുള്ള സംസ്ഥാനങ്ങളോട് കേന്ദ്രം അറിയിച്ചിരിക്കുന്നത്.

അതേസമയം, രാജ്യത്ത് ലോക്ക് ഡൗൺ നീട്ടുന്നത് സംബന്ധിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഇന്നലെ പ്രധാമന്ത്രി മുഖ്യമന്ത്രിമാരുമായി നടത്തിയ ചർച്ചയിൽ പല സംസ്ഥാനങ്ങളും ലോക്ക് ഡൗൺ നീട്ടുന്നതിനെ അനുകൂലിച്ചിരുന്നു. മാത്രമല്ല, മഹാരാഷ്ട്ര, തെലങ്കാന, കർണാടക, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾ ഇന്നലെ തന്നെ ഏപ്രിൽ 30 വരെ ലോക്ക്ഡൗൺ നീട്ടിയതായി പ്രഖ്യാപിച്ചിരുന്നു.

Story highlight:The non-stop train is not viable for returning state employees

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top