Advertisement

കരയ്ക്കടുക്കാനാവാതെ കടലിൽ കുടങ്ങിക്കിടക്കുന്ന കപ്പലുകളിൽ 40,000 ഇന്ത്യക്കാർ

April 13, 2020
Google News 1 minute Read

കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായി വിവിധ രാജ്യങ്ങൾ ലോക്ക് ഡൗണും സഞ്ചാര നിയന്ത്രണങ്ങളും ഏർപ്പെടുത്തിയിരിക്കുന്നതിനാൽ കരയ്ക്കടുക്കാനാവാതെ കടലിൽ കുടങ്ങിക്കിടക്കുന്ന കപ്പലുകളിൽ ഉള്ളത് നാൽപ്പതിനായിരത്തോളം ഇന്ത്യക്കാർ. ഇത്രയും അധികം ഇന്ത്യൻ ജീവനക്കാർ വിവിധ കപ്പലുകളിലായി കുടങ്ങിക്കിടപ്പുണ്ടെന്നാണ് ഷിപ്പ് ഓണേഴ്‌സ് മാനേജേഴ്‌സ് ആൻഡ് ഏജന്റ് അസോസിയേഷൻ ആണ് അറിയിച്ചത്.

ക്രൂയിസ്, കാർഗോ കപ്പലുകളിലായി ജോലി നോക്കുന്ന ഇന്ത്യൻ ജീവനക്കാരെ തിരിച്ചുകൊണ്ടു വരുന്ന കാര്യത്തിൽ നടപടികളൊന്നും ഇതുവരെ ആരംഭിച്ചിട്ടില്ല. എങ്ങനെയെങ്കിലും തങ്ങളെ നാട്ടിൽ എത്തിക്കാനാണ് കപ്പൽ ജീവനക്കാർ ആവശ്യപ്പെടുന്നത്. തിരിച്ചെത്തിയാൽ തങ്ങൾ ക്വാറന്റീനിൽ പോയ്‌ക്കോളാമെന്നും ഇവർ അറിയിക്കുന്നുണ്ട്. ഇക്കാര്യങ്ങൾ അറിയിച്ച് ഇന്ത്യൻ സർക്കാരിനെ പലരീതിയിലും ബന്ധപ്പെട്ടെങ്കിലും നിർദേശങ്ങളൊന്നും തങ്ങൾക്ക് ലഭിച്ചിട്ടില്ലെന്നാണ് ജീവനക്കാർ പറയുന്നത്.

എന്നാൽ, കേന്ദ്രസർക്കാർ പറയുന്നത്, കപ്പലുകളിൽ കുടങ്ങിക്കിടക്കുന്ന ഇന്ത്യൻ ജീവനക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നാണ്.

Story highlight: 40,000 Indians aboard shipwrecked ships

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here