കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് പരിഷ്‌കരിച്ച് സുപ്രിംകോടതി

കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് പരിഷ്‌കരിച്ച് സുപ്രിംകോടതി. പണം നൽകാൻ ശേഷിയുള്ളവരിൽ നിന്ന് സ്വകാര്യ ലാബുകൾക്ക് 4500 രൂപ ഈടാക്കാമെന്ന് ജസ്റ്റിസ് അശോക് ഭൂഷൺ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി.
ആയുഷ്മാൻ ഭാരത് പദ്ധതിയിൽ ഉൾപ്പെട്ടവർക്കും സാമൂഹ്യമായി പിന്നാക്കം നിൽക്കുന്നവർക്കും പരിശോധന സൗജന്യമായിരിക്കും. സർക്കാർ, സ്വകാര്യ ലാബുകൾ എന്ന ഭേദമില്ലാതെ കൊവിഡ് പരിശോധന സൗജന്യമായി നടത്തണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന് ഐസിഎംആറാണ് കോടതിയിൽ ആവശ്യപ്പെട്ടത്. പരിമിതമായ വിഭവമാണ് ഉള്ളതെന്നും സ്വകാര്യ ലാബുകളുടെ പങ്കാളിത്തം ഉറപ്പാക്കാനാണ് അവർക്ക് കൊവിഡ് പരിശോധനയ്ക്ക് അനുമതി നൽകിയതെന്നും ഐസിഎംആർ അറിയിച്ചു.
Story highlight: 4500 can be charged from those who are able to pay; Supreme Court rejects Covid verdict for free
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here