ലോക്ക്ഡൗൺ : പാൻമസാല വിതരണം ചെയ്തത് ഡ്രോൺ; വീഡിയോ വൈറൽ

കൊറോണ വൈറസ് പടർന്ന് പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്ത് ലോക്ക്ഡൗൺ നീട്ടിയിരിക്കുകയാണ്. ലോകം സാമൂഹിക അകലം പാലിച്ചുകൊണ്ട് വൈറസ് വ്യാപനം തടയുകയാണ്. അവശ്യ സേവനങ്ങൾക്ക് പുറമെ മറ്റ് സേവനങ്ങൾക്കെല്ലാം പൂട്ട് വീണിട്ടുമുണ്ട്. ഇതിനിടെയിലും പാൻ മസാല വീട്ടിലേക്ക് എത്തിക്കാൻ പുതിയ വഴികൾ തേടിയിരിക്കുകയാണ് ഗുജറാത്തിൽ ഒരു യുവാവ്.
ഗുജറാത്തിലെ മോർബി നഗരത്തിലാണ് പാൻ മസാല ഡെലിവർ ചെയ്യാൻ ഡ്രോൺ പറക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിരിക്കുന്നത്. ടിക്ക്‌ടോക്കിലൂടെ ആദ്യം പുറത്തുവന്ന വീഡിയോ മറ്റ് സോഷ്യൽ മീഡിയ ആപ്പിലൂടെയും പങ്കുവച്ചിട്ടുണ്ട്.
ഡ്രോണിന്റെ അറ്റത്ത് തൂക്കിയിട്ടിരിക്കുന്ന പാൻ മസാല പായ്ക്കറ്റുകൾ വീടിന്റെ ടെറസിൽ നിൽക്കുന്ന വ്യക്തിയാണ് കൈപ്പറ്റുന്നത്. സംഭവം ശ്രദ്ധയിൽപ്പെട്ട പൊലീസ് ഇവർക്കെതിരെ കേസെടുക്കുകയും, കേസുമായി ബന്ധപ്പെട്ട് രണ്ട് പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്.
Story Highlights- lockdown, panmasala
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here