ലോക്ക് ഡൗൺ ഏപ്രിൽ 30 വരെ നീട്ടി തമിഴ്നാട് സർക്കാർ

ലോക്ക്ഡൗൺ കാലാവധി ഏപ്രിൽ 30 വരെ നീട്ടി തമിഴ്നാട് സർക്കാർ. തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി പളനി സ്വാമിയാണ് ഇക്കാര്യം വാർത്താകുറിപ്പിലൂടെ അറിയിച്ചത്.

ലോക്ക് ഡൗൺ നീട്ടാൻ പ്രധാനമന്ത്രിയോട് അഭ്യർത്ഥിച്ചിരുന്നതായും മറ്റുപല സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാർക്കും ഇതേ അഭിപ്രായമാണ് ഉണ്ടായിരുന്നതെന്നും ഇതിന്റെ അടിസ്ഥാനത്തിലാണ് ലോക്ക് ഡൗൺ നീട്ടാൻ തീരുമാനമെടുത്തതെന്നും തമിഴ്‌നാട് മുഖ്യമന്ത്രി വ്യക്തമാക്കി.

മാത്രമല്ല, സംസ്ഥാനത്ത് വൈറസ് വ്യാപനം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ ആരോഗ്യ വിദഗ്ധർ ഉൾപ്പെട്ട സമിതി ലോക്ക് ഡൗൺ നീട്ടണമെന്നാവശ്യപ്പെട്ടിരുന്നതായും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlight: Lockdown extended to April 30 thamilnad

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top