Advertisement

കേരളത്തിൽ ഇന്നുണ്ടാകുന്ന സേവനങ്ങൾ

April 13, 2020
Google News 1 minute Read

സംസ്ഥാനത്ത് ലോക്ക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ് വരുത്തിയതിന്റെ ഭാഗമായി, വർക്ക്‌ഷോപ്പുകളടക്കമുള്ള ചില കടകൾക്ക് നിശ്ചിത ദിവസങ്ങളിൽ പ്രവർത്തിക്കാമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.

ഇതിന്റെ പശ്ചാത്തലത്തിൽ ഇന്ന് പ്രവർത്തിക്കുന്ന കടകൾ :

*കണ്ണട വിൽക്കുകയും നന്നാക്കുകയും ചെയ്യുന്ന കടകൾ

*ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, മിക്‌സി എന്നിവ നന്നാക്കുന്ന കടകൾ

*ബീഡി തൊഴിലാളികൾക്ക് ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകൾ

രാവിലെ 10 മുതൽ വൈകീട്ട് അഞ്ച് വരെയാണ് പ്രവർത്തന സമയം. നാളെ ബുക്ക് ഷോപ്പുകൾ തുറക്കും. ബാർബർ ഷോപ്പുകൾ തുറന്നു പ്രവർത്തിക്കുന്നതിൽ ഇന്ന് സർക്കാർ തീരുമാനമെടുത്തേക്കും.

അതേസമയം, ലോക്ക്ഡൗണിന്റെ തുടർ കാര്യങ്ങളിൽ മന്ത്രിസഭാ യോഗം ഇന്ന് തീരുമാനമെടുക്കും. ഇളവുകൾ ഘട്ടം ഘട്ടമായി മാത്രമേ അനുവദിക്കൂ. തീവ്രബാധിതപ്രദേശങ്ങൾ അല്ലാത്ത ജില്ലകളിലാകും ഇളവുകൾ. കൂടുതൽ സർക്കാർ ഓഫിസുകൾ തുറന്നേക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് കർ!ശന നിയന്ത്രണങ്ങളോടെ അനുമതി നൽകിയേക്കും. പുറത്തിറങ്ങുന്നവർക്ക് മാസ്‌ക്ക് നിർബന്ധമാക്കും. കേന്ദ്രത്തിന്റെ തീരുമാനം കൂടി പരിഗണിച്ചാകും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.

Story Highlights- lock down,

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here