Advertisement

‘കപിലിനു പണം ആവശ്യമില്ലായിരിക്കാം, ബാക്കിയുള്ളവർക്ക് അങ്ങനെയല്ല’; ഇന്ത്യ-പാക് പരമ്പര ആശയം ആവർത്തിച്ച് ഷൊഐബ് അക്തർ

April 13, 2020
Google News 2 minutes Read

കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കായുള്ള ധനസമാഹരണത്തിന് ഇന്ത്യ-പാക് പരമ്പര എന്ന ആശയം ആവർത്തിച്ച് മുൻ പാക് താരം ഷൊഐബ് അക്തർ. ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും അതിനാൽ തന്നെ പരമ്പരയുടെ ആശയം ഉദിക്കുന്നില്ലെന്നും വ്യക്തമാക്കിയ മുൻ ഇന്ത്യൻ ക്യാപ്റ്റൻ കപിൽ ദേവിനു മറുപടി ആയാണ് അക്തർ രംഗത്തെത്തിയത്. തൻ്റെ ആവശ്യം ഉടൻ പരിഗണിക്കേണ്ടി വരുമെന്നും അക്തർ പറയുന്നു.

“ഞാന്‍ പറയാനുദ്ദേശിച്ചത് എന്താണെന്ന്‌ കപില്‍ ദേവിന്‌ മനസിലായിട്ടില്ലെന്ന്‌ തോന്നുന്നു. എല്ലാവരും സാമ്പത്തിക പ്രതിസന്ധിയിലാവാന്‍ പോവുന്ന നാളുകളാണ്‌ വരാനുള്ളത്. ഒരുമിച്ച്‌ നിന്ന്‌ വരുമാനം കണ്ടെത്തേണ്ട സമയമാണ്‌. ഇങ്ങനെയൊരു മത്സരത്തിലൂടെ ആഗോള പ്രേക്ഷകരെ ഒരുമിച്ച്‌ അണിനിരത്താനാവും. കപില്‍ ദേവിന്‌ പണം ആവശ്യമില്ലെന്ന്‌ അദ്ദേഹം പറഞ്ഞു. പക്ഷേ, ബാക്കിയുള്ളവരുടെ കാര്യം അങ്ങനെയല്ല. ഇന്ത്യ-പാക്‌ പരമ്പര എന്ന ആവശ്യം ഉടനെ പരിഗണിക്കേണ്ടി വരും. പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനേക്കാള്‍ നന്നായി എനിക്ക്‌ ഇന്ത്യയെ അറിയാം. ഞാന്‍ ഇന്ത്യയിലൂടെ ഒരുപാട്‌ യാത്ര ചെയ്‌തിട്ടുണ്ട്‌. ഒരുപാട്‌ ആളുകളോട് സംസാരിച്ചിട്ടുണ്ട്‌. നമ്മുടെ രാജ്യങ്ങളില്‍ പട്ടിണി കിടക്കുന്ന ഒരുപാട്‌ ആളുകളുണ്ട്. എവിടെയായാലും ആളുകള്‍ കഷ്ടപ്പെടുന്നത് കാണുമ്പോള്‍ എനിക്ക്‌ സങ്കടമാണ്‌. ഒരു മനുഷ്യനെന്ന നിലയിലും മുസ്ലീം എന്ന നിലയിലും എന്നെ കൊണ്ട്‌ സാധിക്കുന്ന സഹായം ചെയ്യേണ്ടത്‌ എന്റെ കടമയാണ്‌.”- അക്തര്‍ പറഞ്ഞു.

രണ്ട് രാജ്യങ്ങളുടെയും കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങൾക്കുള്ള ധനസമാഹരണത്തിനായി ഇന്ത്യ-പാക് ക്രിക്കറ്റ് പരമ്പര നടത്താം എന്നായിരുന്നു നേരത്തെ അക്തറിൻ്റെ നിർദ്ദേശം. പാകിസ്താന് 10000 വെൻ്റിലേറ്ററുകൾ സംഭാവന നൽകിയാൽ ഇന്ത്യയെ പാക് ജനത ഒരിക്കലും മറക്കില്ലെന്നും അക്തർ പറഞ്ഞിരുന്നു.

എന്നാൽ, ഇന്ത്യക്ക് പണം ആവശ്യമില്ലെന്നും ബിസിസിഐ സാമ്പത്തികമായി കരുത്തരാണെന്നുമായിരുന്നു കപിലിൻ്റെ മറുപടി.

Story Highlights: shoaib akhtar reply to kapil dev

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here