വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ട് : മധ്യപ്രദേശ് കേസില്‍ സുപ്രിംകോടതി

മധ്യപ്രദേശില്‍ ഗവര്‍ണറുടെ വിശ്വാസവോട്ട് ആവശ്യപ്പെട്ടുള്ള നിര്‍ദേശം ശരിവെച്ച് സുപ്രികോടതി. വിശ്വാസം തെളിയിക്കണമെന്ന് ആവശ്യപ്പെടാന്‍ ഗവര്‍ണര്‍ക്ക് അധികാരമുണ്ടെന്ന് മധ്യപ്രദേശ് കേസില്‍ സുപ്രിംകോടതി നിരീക്ഷിച്ചു. മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി കമല്‍നാഥ് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടാണ് സുപ്രിംകോടതി ഗവര്‍ണര്‍ക്ക് വിശ്വാസവോട്ട് ആവശ്യപ്പെടാന്‍ അധികാരമുണ്ടെന്ന് വ്യക്തമാക്കിയത്.
സര്‍ക്കാരിന്റെ ഭൂരിപക്ഷത്തില്‍ ഗവര്‍ണര്‍ക്ക് നേരിട്ട് തീരുമാനമെടുക്കാനാകില്ല. അതിനാല്‍ നിയമസഭാ സമ്മേളനം നടക്കുകയാണെങ്കിലും വിശ്വാസം തെളിയിക്കാന്‍ ഗവര്‍ണര്‍ക്ക് ആവശ്യപ്പെടാമെന്നും കോടതി വ്യക്തമാക്കി. മധ്യപ്രദേശില്‍ വിശ്വാസം തെളിയിക്കാന്‍ നേരത്തെ ഉത്തരവിട്ടെങ്കിലും ഇന്നാണ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് വിശദമായ ഉത്തരവിറക്കിയത്. കമല്‍നാഥ് സര്‍ക്കാര്‍ രാജിവച്ചതിനെ തുടര്‍ന്ന് ശിവ് രാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍ ചുമതലയേറ്റിരുന്നു.
Story Highlights- Supreme Court today upheld the ruling of Madhya Pradesh Governor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here