പാഠപുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കും; 75 ശതമാനം അച്ചടി പൂർത്തിയായതായി മുഖ്യമന്ത്രി

അടുത്ത അധ്യയന വർഷത്തിലേക്കുള്ള പാഠ പുസ്തകങ്ങൾ ഓൺലൈൻ വഴി ലഭ്യമാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്തെ ഒന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലേക്കുള്ള മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നഡ ഭാഷ പുസ്തകങ്ങളാണ് ഓൺലൈനായി ലഭ്യമാക്കുന്നത്. സ്‌കൂളുകളിലേക്ക് ആവശ്യമായ പുസ്തങ്ങളുടെ അച്ചടി 75ശതമാനം പൂർത്തിയായതായും ശേഷിക്കുന്നവയ്ക്കുള്ള അനുമതി നൽകുമെന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി.

ഇതിനു പുറമേ, ഹയർസെക്കന്ററി ഒന്നും രണ്ടും വിഭാഗത്തിലെ വിദ്യാർത്ഥികളുടെ പാഠപുസ്തകങ്ങൾ, അധ്യാപകർക്കുള്ള കൈപ്പുസ്തകങ്ങൾ, പ്രീപ്രൈമറി വിദ്യാർത്ഥികളുടെ പുസ്തകങ്ങൾ എന്നിവയെല്ലാം എൻ സി ഇ ആർ ടിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ നിന്നും ഡൗൺലോഡ് ചെയ്യാനുള്ള സൗകര്യവുമൊരുക്കും. മാത്രമല്ല, സ്‌കൂളുകൾ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് വാങ്ങണമെന്നും പണി തുടങ്ങുന്നതിനുള്ള അനുമതി ഉടൻ നൽകുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

Story highlight: Textbooks will be made available online; The Chief Minister said that 75% of the printing has been completed

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top