സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യം നാളെ തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്തീൻ

സംസ്ഥാനത്ത് ലോക്ക് ഡൗണിൽ ഇളവ് നൽകുന്ന കാര്യം നാളത്തെ മന്ത്രിസഭായോഗം തീരുമാനിക്കുമെന്ന് മന്ത്രി എ സി മൊയ്തീന്‍. കൊവിഡ് 19 നിയന്ത്രണത്തില്‍ സംസ്ഥാനം മെച്ചപ്പെട്ട അവസ്ഥയിലാണ്. എന്നാല്‍ ജാഗ്രത ഒഴിവാക്കാന്‍ പറ്റില്ല. ചില മേഖലകളില്‍ ഇപ്പോള്‍ തന്നെ ഇളവുകള്‍ പ്രഖ്യാപിച്ചിട്ടുണ്ട്. കൂടുതല്‍ കാര്യങ്ങള്‍ മന്ത്രിസഭ ചര്‍ച്ച ചെയ്യുമെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

അതേസമയം, കൊവിഡ് രോഗികളുടെ വിവരശേഖരത്തിന് അമേരിക്കന്‍ കമ്പനിയെ നിയോഗിച്ചതില്‍ തദ്ദേശവകുപ്പിന് പങ്കില്ലെന്നും മന്ത്രി പറഞ്ഞു. തദ്ദേശവകുപ്പ് ഒന്നും ചെയ്തിട്ടില്ല. ഡാറ്റ സൂക്ഷിക്കുന്നത് ആരോഗ്യവകുപ്പാണ്. സ്പ്രിംഗ്‌ളര്‍ കമ്പനിയെ ഏല്‍പിച്ചതില്‍ രഹസ്യ ഇടപാടുകളൊന്നുമില്ലെന്നും അനാവശ്യ വിവാദത്തിനാണ് ശ്രമം നടക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top