‘ ചില കുട്ടികള്‍ രാവിലെ എഴുന്നേറ്റ് പല്ലുതേയ്ക്കാതെ ചായകുടിക്കുന്നു, ഇത്തരം കുട്ടികള്‍ക്ക് നേരെ നടപടി’; ചിരിപടര്‍ത്തി വാര്‍ത്താസമ്മേളനം

കൊവിഡ് പശ്ചാത്തലത്തില്‍ ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ എല്ലാവരും വീട്ടില്‍ തന്നെയാണ്. സ്‌കൂളുകളും ഡേ കെയറുകളും അടച്ചതോടെ കുട്ടികളെ രാവിലെ എഴുന്നേല്‍പ്പിക്കാനും പല്ലുതേയ്പ്പിക്കാനുമെല്ലാം ചില്ലറ ബുദ്ധിമുട്ടല്ല മാതാപിതാക്കള്‍ക്കുള്ളത്.

കൊവിഡ് അവലോകന യോഗത്തിന് ശേഷമുള്ള മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം എല്ലാവരും ശ്രദ്ധിക്കുന്ന സമയമാണ് ഈ ലോക്ക്ഡൗണ്‍ കാലഘട്ടം. കുട്ടികളെ അനുസരിപ്പിക്കാനും മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന് കഴിയുമെന്നാണ് എഴുത്തുകാരനും സിനിമാ സംവിധായകനുമായ ജിയോ ബേബി പറയുന്നത്.

നേരത്തെ മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനത്തിന്റെ രീതിയില്‍ വീട്ടിലെ കാര്യങ്ങളെക്കുറിച്ച് പറയുന്ന ഭാര്യമാരുടെയും ഭര്‍ത്താക്കന്മാരുടെയുമെല്ലാം വിഡിയോ സാമൂഹ്യമാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതിന് പിന്നാലെയാണ് കുട്ടികളെ അനുസരിപ്പിക്കാന്‍ മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനത്തിന്റെ എഡിറ്റ് ചെയ്ത വിഡിയോയ്ക്ക് സാധിക്കുമെന്ന് ജിയോ ബേബി പറയുന്നത്.

ജിയോ ബേബിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടുണ്ട് എന്നൊക്കെ പറഞ്ഞാണ് വീട്ടില്‍ മോനെ കൊണ്ട് ചില കാര്യങ്ങള്‍ ഒക്കെ ചെയ്യിക്കുന്നത്. ഇന്ന് അവന്‍ പറഞ്ഞു മുഖ്യമന്ത്രി അങ്ങനെ പറഞ്ഞിട്ടില്ലല്ലോ എന്ന്, അപ്പോള്‍ അവനെ പറ്റിക്കാന്‍ വേണ്ടി ഒരു വീഡിയോ ഉണ്ടാക്കിയതാണ്, ആള് ആദ്യം ഒന്നു ഞെട്ടി, പക്ഷേ സൗണ്ട് കയ്യോടെ പൊക്കി. അവന്റെ ഒരു ഷോട്ടും കൂടേ ചേര്‍ത്ത് ഒരു വീഡിയോ ആക്കി പോസ്റ്റ് ചെയ്യുന്നു.Francies Louis ആണ് എഡിറ്റ് ചെയ്തത്. ഒരു തമാശയായി ലോക്ക്ഡൗണ്‍ ടൈംപാസ് ആയി മാത്രം ഇതിനെ കാണുക.

Story Highlights: coronavirus, viral video,

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top